വീണ്ടും ജീവനെടുത്ത് കാട്ടാന; ആക്രമണത്തിൽ സ്ത്രീ മരിച്ചു

ഇടുക്കി – കോട്ടയം അതിർത്തി പ്രദേശമായ പെരുവന്താനം കൊമ്പൻപാറയിൽ കാട്ടാന ആക്രമണം. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയഇസ്മയിൽ (45) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. ഇന്ന് വൈകിട്ടോടെ വീട്ടിൽ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോകുന്ന വഴിയിലായിരുന്നു കാട്ടാനയുടെ ആക്രമണം.

Also read: മഹാകുംഭമേളയ്ക്കുള്ള യാത്രക്കിടയില്‍ 300 കിലോമീറ്റര്‍ ഗതാഗതകുരുക്ക്; വാഹനങ്ങള്‍ 48 മണിക്കൂര്‍ കുടുങ്ങി!

ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന സ്ഥലത്താണ് സോഫിയയുടെ കുടുംബം താമസിക്കുന്നത്. ‌ഫെബ്രുവരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ.

Also read: പെരുമ്പാവൂർ വാഴക്കുളം പാരിയത്ത് കാവ് കോളനി ഒഴിപ്പിക്കൽ നടപടി താൽക്കാലികമായി നിർത്തിവെച്ചു

അതേസമയം, ആലപ്പുഴ തുക്കുന്നപ്പുഴ കടലിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് അഴുകിയ നിലയിൽ മൃതദേഹം മത്സ്യത്തൊഴിലാളികൾ കണ്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് തോട്ടപ്പള്ളി തീരദേശ പൊലീസെത്തി മൃതദേഹം കരക്കെത്തിച്ചു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News