പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു

പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം-ചെന്നൈ മെയിൽ ഇടിച്ചാണ് 35 വയസുള്ള പിടിയാന ചരിഞ്ഞത്. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുക്കും.

Also read:ലോക്സഭ തെരഞ്ഞെടുപ്പ്; മൂന്നാം ഘട്ടം ഇന്ന്; 93 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലേക്ക്

വാളയാർ കഞ്ചിക്കോട് റൂട്ടിൽ ഒരു മാസത്തിനിടെ രണ്ടാമത്തെ അപകടമാണിത്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് കരുതുന്നതായി സിസിഎഫ് വിജയാനന്ദ് പറഞ്ഞു. രാവിലെ എട്ട് മണിയോടെ ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കും. കഴിഞ്ഞമാസം ഈ ഭാഗത്ത് മറ്റൊരു കാട്ടാന തീവണ്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel