പത്തനംതിട്ടയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

konni

പത്തനംതിട്ട കോന്നിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കല്ലേലി പാടം സ്റ്റേഷൻ പരിധിയിലെ കടിയാർ ഭാഗത്താണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

പാടം സ്റ്റേഷനിലെ ജീവനക്കാർ ഫീൽഡിൽ പോയ സമയത്താണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. കാട്ടാനകൾ തമ്മിൽ കുത്ത് ഉണ്ടായി പരിക്കുപറ്റിയതാണെന്നും ഇതാണ് മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനം.

ALSO READ; ‘നീ നെഗറ്റീവ് കമൻ്റിടുമല്ലേടാ! ഓൺലൈനിൽ പേയിങ് ഗസ്റ്റ് ഹോമിന് വൺ സ്റ്റാർ റേറ്റിങ്ങിട്ട വിദ്യാർഥിയ്ക്ക് ക്രൂര മർദനം

കോന്നി നടുവത്തും മുഴി റെയിഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരും , പാടം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും വെറ്റിനറി സർജന്റെയും നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ ആന എങ്ങനെയാണ് ചരിഞ്ഞതെന്നതിൽ വ്യക്തത വന്നേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News