കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനയെ തിരിച്ച് കാടുകയറ്റി

കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യം വിജയകരം. കാട്ടാനയെ വനാതിര്‍ത്തിയിലെത്തിച്ചു. 10 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കാട്ടാനയെ കാലാങ്കി വനമേഖലയിലെത്തിച്ചത്. ആന ഉള്‍വനത്തിലെത്തും വരെ നിരീക്ഷണമുണ്ടാകുമെന്ന് കണ്ണൂര്‍ ഡി എഫ് ഒ അറിയിച്ചു.

കാടിറങ്ങിയ കാട്ടാന പ്രദേശത്ത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയിരുന്നു. ആനയിറങ്ങിയതിനാല്‍ പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കുകയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിരണ്ടോടുമോ എന്ന ആശങ്കയില്‍ ആനയെ കശുമാവിന്‍ തോട്ടത്തിലേക്ക് മാറ്റാന്‍ ഉദ്യോഗസ്ഥന്‍ ശ്രമിച്ചിരുന്നു.

READ ALSO:വയനാട് മക്കിമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

ആനയെ കണ്ട് പേടിച്ചോടിയ ആറ് പേ‍ര്‍ക്ക് പരിക്കേറ്റിരുന്നു. ആനയെ ഓടിക്കാന്‍ മൂന്ന് റൗണ്ട് പടക്കം പൊട്ടിക്കുകയും ചെയ്തു. കാട്ടാന ഇറങ്ങി എന്തെങ്കിലും നശിപ്പിക്കുകയോ ആരെയും ആക്രമിക്കുകയോ ചെയ്തിട്ടില്ല.

READ ALSO:ദേശീയ പാതയില്‍ തെന്നി വീണ സ്‌കൂട്ടര്‍ യാത്രികന്‍ ബസ്സിടിച്ച് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News