വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനശല്യം; കൃഷിനാശം

Wild elephant attack

വയനാട് പുല്‍പ്പള്ളി ചെറുപള്ളിയില്‍ കാട്ടാനശല്യം കൂടി വരികയാണ്. കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നു മണിക്ക് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ചെറുവള്ളി കുഞ്ഞന്റെ ഒന്നര ഏക്കറിലെ നാല് തെങ്ങുകളും 40 പൂവന്‍ വാഴകളും മാവ് കാപ്പി തുടങ്ങിയ വിളകളും നശിപ്പിച്ചു. മണിക്കൂറുകളോളം ആന പ്രദേശത്ത് തമ്പടിച്ചതായി പ്രദേശവാസികള്‍ പറയുന്നു.

ALSO READ: ‘ഞാൻ കുറേ കവിത ചൊല്ലാം, ഏതാണെന്ന് പറയുന്നവർക്ക് അപ്പോ തന്നെ ട്രോഫി’; വായനപക്ഷാചരണം കോട്ടയം ജില്ലാതല ഉദ്ഘാടനത്തില്‍ കവിത ചൊല്ലി ക്വിസ് മാസ്റ്ററായി മന്ത്രി വി എൻ വാസവൻ

വലിയ കൃഷിനാശം ഉണ്ടാക്കിയത് മാത്രമല്ല ജനവാസ മേഖലയിലെത്തിയ ആന പ്രദേശത്തെ വീട്ടുമുറ്റത്തുള്ള തൊഴുത്ത് തകര്‍ത്തു. തുടര്‍ന്ന് അതേ വീടിന്റെ ഒരു ഭാഗവും മറിച്ചിട്ടു. ഇതോടെ അയല്‍ക്കാര്‍ ആനയെ ഓടിക്കാനായി ശബ്ദമുണ്ടാക്കിയപ്പോള്‍ അവര്‍ക്ക് നേരെ പാഞ്ഞടുത്തു. പ്രദേശവാസിയായ കുട്ടപ്പന്റെ വീട്ട് മുറ്റത്തുണ്ടായിരുന്ന മാലിന്യ ടാങ്ക് ചവിട്ടി പൊട്ടിച്ചു. നിരവധി പേരുടെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വരക്കാ മൂഴിമല പ്രദേശങ്ങളിലും ആന ഇറങ്ങിയിരുന്നു അവിടെയും കാര്‍ഷിക വിളകള്‍ നശിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News