പാലപ്പിള്ളിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി

തൃശൂർ വരന്തരപ്പിള്ളി പാലപ്പിള്ളിയിൽ കാട്ടാനക്കൂട്ടം. കുട്ടിയാനയടക്കം ഇരുപതോളം ആനകളാണ് പുതുക്കാട് എസ്റ്റേറ്റിൽ എത്തിയത്. ശനിയാഴ്ച രാവിലെയാണ് കാട്ടാന കൂട്ടത്തെ പാലപ്പിള്ളി എസ്റ്റേറ്റിൽ കണ്ടത്. ദിവസങ്ങളായി പാലപ്പിള്ളി നിവാസികൾ നേരിടുന്ന പ്രധാന പ്രശ്നമാണ് കാട്ടാനകളുടെ ആക്രമണം. ഇതുവഴി ബൈക്കിൽ സഞ്ചരിച്ച ദമ്പതികൾ വെള്ളിയാഴ്ച കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന് വീണ് പരുക്കേറ്റിരുന്നു.

ഇപ്പോൾ കാട്ടാന ഇറങ്ങിയിരിക്കുന്ന എസ്റ്റേറ്റ് ജോലിക്കാരിൽ ഭൂരിപക്ഷവും അന്യസംസ്ഥാന തൊഴിലാളികളാണ്. പ്രദേശത്തെ കാട്ടാനക്കൂട്ടത്തിന്റെ ശല്യത്തെക്കുറിച്ച് നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടിരുന്നു. പക്ഷെ പരിഹാരമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഇരുപതോളം കാട്ടാനകളെ പ്രദേശത്ത് കണ്ടതിനെ തുടർന്ന് അധികൃതർ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ ഇനി ഒരു അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ഈ യോഗത്തിൽ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here