കാട്ടുതീ പടരുന്നു , ആൽബെർട്ട പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കാനഡ സർക്കാർ

കാനഡയിലെ പ്രധാന എണ്ണയുത്പാദന കേന്ദ്രമായ ആൽബെർട്ട പ്രവിശ്യയെ വിഴുങ്ങി കാട്ടുതീ പടരുന്നു. കാനഡയുടെ പടിഞ്ഞാറൻ പ്രദേശമായ ആൽബെർട്ടയിൽ 110 ലധികം ഇടങ്ങളിലാണ് കാട്ടുതീയുണ്ടായത് . ഇവിടെ കാറ്റ് പൊതുവിൽ ശക്തമായത് തീ എളുപ്പം പടരാനും തീയണയ്ക്കൽ ദുഷ്കരമാകാനും കാരണമായി . തീ നിയന്ത്രണ വിധേയമാക്കുകയെന്നത് ശ്രമകരമായ അവസ്ഥയിൽ ആൽബെർട്ട പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൊതു ജനങ്ങളുടെ ജീവനും ആരോഗ്യവും സുരക്ഷയും കരുതിയാണ് നടപടിയെന്ന് പ്രവിശ്യയുടെ പ്രധാനമന്ത്രി ഡാനിയേൽ സ്മിത്ത് അറിയിച്ചു . ഇത് വരെയും കാട്ടുതീയുടെ മൂന്നിലൊന്നു ഭാഗം മാത്രമേ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടുള്ളൂ. മുഴുവൻ ഇടങ്ങളിലെയും തീ പൂർണമായും നിയന്ത്രിക്കാൻ മാസങ്ങളെടുത്തേക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

കാട്ടുതീ ബാധിത പ്രദേശങ്ങളിൽ നിന്ന് ഇത് വരെ മുപ്പതിനായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ഇനിയും ആവശ്യമെങ്കിൽ ഏതു നിമിഷവും വീടൊഴിഞ്ഞ് സുരക്ഷിതപ്രദേശത്തേക്ക് മാറാൻ സജ്ജരായിരിക്കണമെന്ന് ആയിരത്തിലധികം കുടുംബങ്ങൾക്ക് ഔദ്യോഗിക നിർദേശം നൽകിയിട്ടുണ്ട്. ഫോക്സ് ലേക് നഗരത്തിൽ 20 ലധികം വീടുകളും പൊലീസ് സ്റ്റേഷൻ, ,സൂപ്പർമാർക്കറ്റ് കെട്ടിടങ്ങളും കാട്ടു തീയിൽ പൂർണ്ണമായി നശിച്ചു. 700 ലധികം അഗ്നി ശമന സേനാംഗങ്ങളെ ആൽബെർട്ട പ്രവിശ്യയിൽ നിയോഗിച്ചിട്ടുണ്ട്. കാട്ടു തീ മൂലം എണ്ണ ഉത്പാദനം നിർത്തി വയ്‌ക്കേണ്ടി വന്നത് കാനഡയുടെ ഉൽപാദനത്തിന്റെ 3% ത്തിലധികം കുറയാൻ കാരണമായിട്ടുണ്ട് .പ്രതിദിനം കുറഞ്ഞത് 280,000 ബാരൽ എണ്ണയുടെ കുറവാണ് ഇതോടെ ഉണ്ടായിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here