
പത്തനംതിട്ട കോന്നി കല്ലേലിയിലെ വന്യജീവി ആക്രമണം പുലിയുടെയോ, കടുവയുടെയോ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ്.
പ്രദേശവാസികളുടെ പരാതിയെ തുടർന്ന് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. കല്ലേലിതോട്ടം ഈസ്റ്റ്‌ഡിവിഷനിലാണ് വന്യജീവി ആക്രമണം ഉണ്ടായത്. പശുക്കിടാവിനെ കടിച്ചുകൊന്നത് കടുവ എന്നാണ് പ്രദേശവാസികളുടെ ആരോപണം. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനും വനവകുപ്പ് തീരുമാനിച്ചു.
Also read: ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവ് ഇടിമിന്നൽ ഏറ്റുമരിച്ചു
അതേസമയം, ഇടുക്കി ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ഇന്നും മയക്കു വെടി വെക്കാൻ കഴിഞ്ഞില്ല. കടുവ കാട്ടിലേക്ക് കയറിയതായാണ് നിഗമനമെന്ന് കോട്ടയം ഡിഎഫ്ഒ എൻ രാജേഷ് പറഞ്ഞു.
രാവിലെ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ തേക്കടിയിൽ നിന്നും സ്നിഫർ ഡോഗിനെ എത്തിച്ചു. ഡോഗിനെ ഉപയോഗിച്ചുള്ള പരിശോധനയിൽ കടുവ ഹില്ലാഷ്, അരണക്കൽ മേഖലയിലേക്ക് നീങ്ങിയതായി കണ്ടെത്തി. പല സംഘങ്ങൾ ആയി വനപാലകർ രണ്ടു കിലോ മീറ്റർ ചുറ്റളവിൽ വിശദമായി പരിശോധിചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
കടുവക്കായുള്ള തെരച്ചിൽ നാളെയും തുടരുമെന്നും കടുവയെ കണ്ടാൽ മയക്കു വെടി വെക്കാൻ സജ്ജമാണെന്നും കോട്ടയം ഡി എഫ് ഒ എൻ രാജേഷ് പറഞ്ഞു.
Also read: കോഴിക്കോട് 2 കിലോ കഞ്ചാവുമായി ആന്ധ്രാപ്രാദേശ് സ്വദേശി പിടിയിൽ
കടുവയുടെ സാന്നിധ്യം ഉണ്ടെന്നു കരുതുന്ന ഹില്ലാഷ്, അരണക്കൽ എന്നീ മേഖലകളിൽ ഉൾപ്പടെ മൂന്നു കൂടുകൾ സ്ഥാപിക്കും. നിലവിൽ രൂപീകരിച്ചിരിക്കുന്ന പ്രത്യേക സംഘത്തെ ദൗത്യ മേഖലയിൽ നിന്ന് പിൻവലിക്കില്ല. അതേസമയം കടുവയെ പിടികൂടാത്തതിൽ പ്രതിഷേധവുമായി തോട്ടം തൊഴിലാളികൾ രംഗത്തെത്തി.തോട്ടം തൊഴിലാളികൾക്കും സ്കൂൾ കുട്ടികൾക്കും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംരക്ഷണം ഉണ്ടാകുമെന്ന് കോട്ടയം ഡി എഫ് ഒ ഉറപ്പ് നൽകിയതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

