ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമായുളള സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കും: കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമായുളള സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ്. സീറ്റ് ധാരണയുണ്ടായാല്‍ ന്യായ് യാത്രയില്‍ പങ്കെടുക്കുമെന്ന അഖിലേഷ് യാദവിന്റെ പ്രസ്താവനയെ അനുകൂലമായി കാണുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസിന് യുപിയില്‍ 17 സീറ്റുകള്‍ നല്‍കാമെന്ന വാഗ്ദാനമാണ് സമാജ് വാദി പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്ര ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചിട്ട് മൂന്ന് ദിവസമായെങ്കിലും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സമാജ് വാദി പാര്‍ട്ടി ഇതുവരെ യാത്രയുടെ ഭാഗമായിട്ടില്ല. സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷം മാത്രമേ യാത്രയില്‍ പങ്കെടുക്കൂവെന്ന നിലപാടിലാണ് സമാജ് വാദി പാര്‍ട്ടി. കോണ്‍ഗ്രസിന് 17 സീറ്റുകള്‍ നല്‍കാമെന്നും അംഗീകരിച്ചാല്‍ ന്യായ് യാത്രയുടെ ഭാഗമാകുമെന്നും അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അഖിലേഷ് യാദവിന്റെ പ്രസ്താവനയെ അനുകൂലമായി കാണുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചത്. യുപിയില്‍ ഇന്ത്യാ സഖ്യം ഉണ്ടാകുമെന്നും സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:വയനാട്ടിലെ വന്യജീവി ആക്രമണം; ഒറ്റക്കെട്ടായി സ്ഥായിയായ പരിഹാരം കാണും: മന്ത്രി കെ രാജന്‍

നേരത്തേ 11 സീറ്റുകളായിരുന്നു എസ്പി, കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചതോടെ 17 സീറ്റുകള്‍ നല്‍കാന്‍ തയ്യാറായി. എന്നാല്‍ ഇവയില്‍ എസ്പിക്ക് സ്വാധീനമുളള മൊറാദാബാദ്, ബിജ്‌നോര്‍, ബല്ലിയ സീറ്റുകളില്‍ കോണ്‍ഗ്രസ് ആഗ്രഹം പ്രകടിപ്പിച്ചതാണ് സീറ്റ് വിഭജന ചര്‍ച്ചകള്‍ വൈകുന്നതെന്നാണ് റിപ്പോര്‍ട്ട്. 2019ല്‍ സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലി മാത്രമാണ് യുപിയില്‍ കോണ്‍ഗ്രസിന്റെ ഏക നേട്ടം. സമാജ് വാദി പാര്‍ട്ടിയ്ക്കാകട്ടെ അഞ്ച് സീറ്റും. ഇത്തവണ ഒരുമിച്ച് നിന്നാല്‍ 80 സീറ്റുകളുളള യുപിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യാ സഖ്യം.

ALSO READ:ബേലൂര്‍ മഖ്‌ന വീണ്ടും ജനവാസമേഖലയില്‍; പിന്നീട് കര്‍ണാടക ഭാഗത്തേക്ക് കയറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News