
ഇന്ത്യൻ ഇതിഹാസതാരം മഹേന്ദ്ര സിംഗ് ധോണി അടുത്ത ഐപിഎൽ സീസണിലും കാലിച്ചേക്കുമെന്നു സൂചന. മുൻ ഇന്ത്യൻ താരം സഹീർ ഖാൻ നടത്തിയ പ്രസ്താവനയാണ് പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. നിലവിലെ സീസണിന് ശേഷം ശരീരക്ഷമത വിലയിരുത്തിയ ശേഷമാകും ധോണി അന്തിമ തീരുമാനം എടുക്കുകയെന്ന് സഹീർ വ്യക്തമാക്കി.
2026 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഒരു മത്സരം പോലും കളിക്കുവാൻ പരുക്ക് മൂലം താരത്തിന് സാധിച്ചില്ല. ടീമിന്റെ ആദ്യഘട്ടത്തിൽ തന്നെയുള്ള പിന്മാറ്റത്തിന് പിന്നാലെ ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്‌വാദ് ധോണിയുടെ ഭാവിയെക്കുറിച്ച് വ്യക്തതയില്ലെന്ന് തുറന്നു പറഞ്ഞത്തും നേരത്തെ ആരാധകരിൽ ആശങ്ക വളർത്തിയിരുന്നു.
ധോണി വീണ്ടും മഞ്ഞ ജേഴ്സിയിൽ ഇറങ്ങുമോ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി ഇപ്പോൾ ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്. “തല”യ്ക്ക് ഒരു അംഗത്തിനും കൂടി ബാല്യമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഓരോ ഇന്ത്യക്കാരനും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

