
യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടായിരുന്നതിന്റെ പ്രതിഫലനമാണ് അമ്പലപ്പുഴയിലും ഉണ്ടായതെന്ന് എച്ച് സലാം. ബിജെപി വോട്ടുകളുടെ കുറവ് സംഭവിച്ചു. ഇതുപോലൊരു പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്താകെ യു ഡി എഫ് അനുകൂല തരംഗമുണ്ടായിരുന്നു. അമ്പലപ്പുഴയിൽ ബി ജെ പി വോട്ടുകൾ സുധാകരന് പോയി. പതിനായിരം ബി ജെ പി വോട്ടുകളാണ് കുറഞ്ഞത്. ഇടതുപക്ഷത്തിന് ലഭിച്ചു കൊണ്ടിരുന്ന വോട്ടുകളും കിട്ടിയില്ല. അക്കാര്യം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വികസനമായിരുന്നു മുഖ്യ പ്രചാരണ വിഷയം. അതിന്റെ ഗുണം ജി സുധാകരന് ലഭിച്ചു.
ALSO READ: ആറാട്ടുപുഴയിൽ വി ഡി സതീശന് അഭിവാദ്യങ്ങൾ നേർന്ന് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച നിലയിൽ
അതേസമയം, തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ കോണ്ഗ്രസിൽ അടുത്ത മുഖ്യമന്ത്രിയോരെന്നുള്ള ചർച്ചകള് പുരോഗമിക്കുകയാണ്. പല സ്ഥലത്തും ഫ്ലക്സ് ബോർഡുകള് പ്രത്യക്ഷപ്പെട്ടു. രമേശ് ചെന്നിത്തല, വി ഡി സതീശൻ, കെ സി വേണുഗോപാൽ എന്നിവരെ മുഖ്യമന്ത്രിയാക്കമെന്ന ചാർച്ചകള് സജീവമാകുന്നുണ്ട്. കണ്ണൂരിലും ഡൽഹി കേരള ഹൗസിലും കെ സി വേണുഗോപാലിന് വേണ്ടിയുള്ള ഫ്ലക്സ് ബോർഡുകള് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല് ഫോളോ ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

