ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ അവസാന നിമിഷംവരെയും പോരാടും: കെ കെ ശൈലജ ടീച്ചര്‍

പൗരത്വനിയമഭേദഗതി നടപ്പാക്കാന്‍ മോദി സര്‍ക്കാരിനെ അനുവദിക്കില്ലെന്നും അത്തരം ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ അവസാന നിമിഷംവരെയും പോരാടുമെന്നും സിപിഐ(എം) കേന്ദ്രകമ്മറ്റിയംഗം കെ കെ ശൈലജ ടീച്ചര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ALSO READ:കേരളത്തിന്റെ കാര്യം പാര്‍ലമെന്റില്‍ പറഞ്ഞതിനാണോ പ്രതാപന് സീറ്റ് നിഷേധിച്ചത്: മന്ത്രി മുഹമ്മദ് റിയാസ്

2019-ല്‍ കൗശലപൂര്‍വ്വമായ ഫ്ളോര്‍ എഞ്ചിനീയറിംഗിലൂടെ പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത സിഎഎക്കെതിരെ ശക്തമായ ബഹുജനപ്രതിഷേധമാണ് രാജ്യമാകെ ഉയര്‍ന്നുവന്നത്. 200ഓളം കേസുകള്‍ നിയമത്തിന്റെ ഭരണഘടനാസാധുതയെ ചോദ്യംചെയ്തുകൊണ്ട് വിവിധ കോടതികളിലായി നിലനില്‍ക്കുന്നുണ്ട്. ഈ പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചുകൊണ്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ച് ഇപ്പോള്‍ നിയമം നടപ്പാക്കാനായി വിജ്ഞാപനം ഇറക്കിയിരിക്കുന്നതെന്ന് ശൈലജ ടീച്ചര്‍ പ്രസ്താവനയില്‍ പറയുന്നു.

ALSO READ:ഇലക്ടറല്‍ ബോണ്ട്; തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറി എസ്ബിഐ

പൗരത്വത്തെ മതാധിഷ്ഠിതമായി നിര്‍ണയിക്കുന്ന നിയമം സര്‍വ്വവിധ മാനുഷികതയെയും നൈതികതയെയും നിഷേധിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയമാണെന്ന് തിരിച്ചറിയണമെന്നും അതിനെ പ്രതിരോധിക്കാനായി എല്ലാവിഭാഗം ജനങ്ങളും ഒന്നിച്ചുപോരാടണമെന്നും ടീച്ചര്‍ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 മുന്നോട്ടുവെക്കുന്ന തുല്യതാവ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഈ നിയമം ഭരണഘടനാ വിരുദ്ധവും മതനിരപേക്ഷതയ്ക്ക് വിരുദ്ധവുമാണെന്ന് തിരിച്ചറിയണം. നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനപ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് ടീച്ചര്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News