ജനുവരിയിൽ ഗാലക്‌സി എസ്24 സീരീസ് ഇറങ്ങുമോ? കാത്തിരുന്ന് കാണാം…

സാംസങ് ഗാലക്‌സി എസ്24 സീരീസ് ലോഞ്ച് ചെയ്യാനൊരുങ്ങുന്നുവെന്ന് സൂചന. ജനുവരി 17ന് യുഎസിൽ ഗാലക്‌സി അൺപാക്ക്ഡ് 2024 ഇവന്റ്‌ എന്ന പേരിലാവും പരിപാടി നടക്കുക എന്നും വാർത്തകളുണ്ട്.

വരാനിരിക്കുന്ന ഗാലക്‌സി എസ്24 അൾട്രാ വാൾപേപ്പർ ജനറേറ്റർ, തത്സമയ കോൾ വിവർത്തനം കൂടാതെ നിരവധി ജനറേറ്റീവ്-എഐ ഫീച്ചറുകൾ സവിശേഷതകളായി അവതരിപ്പിക്കുമെന്നാണ് നിലവിലത്തെ റിപ്പോർട്ടുകൾ പറയുന്നത്‌. അതുപോലെ തന്നെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 SoC സ്‌മാർട്ട്‌ഫോണിന്റെ മറ്റൊരു സവിശേഷതയാണ്.

ALSO READ: ഫോൺ വാങ്ങുന്നെങ്കിൽ ഇപ്പോൾ വാങ്ങണം; 2024 നെ കാത്തിരിക്കുന്ന ഓഫറുകൾ ഇതൊക്കെ

ഗാലക്‌സി എസ്24 അൾട്രാ 2024ലെ ഏറ്റവും ജനപ്രിയമായ സ്മാർട്ട്‌ഫോണുകളിലൊന്നാണ്. മൊബൈൽ ഫോണിന്റെ സ്‌പെസിഫിക്കേഷൻ, ഡിസൈൻ, ഡിസ്‌പ്ലേ തുടങ്ങി നിരവധി അപ്ഡേഷനുകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.

ഇത്തവണത്തെ 24 സീരീസിന്റെ സവിശേഷതയിൽ AI ഫീച്ചറുകളും ലഭ്യമാക്കും. ആദ്യമായിട്ടാണ് കമ്പനിയുടെ പരമ്പരയിൽ ഇത്തരമൊരു സവിശേഷത ചേർക്കുന്നത്. ചോർന്ന വാർത്തകൾ വിശ്വസനീയമാണെങ്കിൽ, ഉപഭോക്താക്കൾക്ക് ഇഷ്‌ടാനുസൃത വാൾപേപ്പർ ജനറേഷൻ, തത്സമയ കോൾ വിവർത്തനം, ഗാലക്‌സി എസ്24 സീരീസിലെ വീഡിയോകളിൽ നിന്ന് വിഷയങ്ങൾ മായ്ക്കൽ എന്നിവ ഫീച്ചർ ചെയ്യാനുമാകും. നേരത്തെ തന്നെ ഇത്തരമൊരു ഫീച്ചർ ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ ലഭ്യമാണ്.

ALSO READ: ദേശീയ സ്കൂൾ മീറ്റ് കിരീടത്തിൽ മുത്തമിട്ട കേരളം ടീമിന് ഉജ്വല വരവേൽപ്പ്

ഐഫോൺ 15 പ്രൊ മാക്സ് പോലെ, ഇത്തവണ നിങ്ങൾക്ക് ഗാലക്സി എസ്24 അൾട്രയിൽ ടൈറ്റാനിയം ഫ്രെയിം, ഫ്ലാറ്റ് ഡിസ്പ്ലേ, നേർത്ത ബെസലുകൾ എന്നിവ ലഭിക്കും. കഴിഞ്ഞ തവണത്തെ പോലെ, ഗാലക്‌സി എസ 24 അൾട്രായിൽ കമ്പനി 200 എംപി ക്യാമറയുണ്ടാവും.

സാംസങ് ഗാലക്സി എസ്24, എസ്24 പ്ലസ്, എസ്24 അൾട്ര എന്നിവ കറുപ്പ്, നീല, വെളുപ്പ്, സ്വർണ്ണ നിറങ്ങളിൽ വിപണിയിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. എല്ലാ മോഡലുകൾക്കും ഫ്ലാറ്റ് ഡിസ്പ്ലേ ഉണ്ടായിരിക്കും. പതിവുപോലെ അൾട്രായ്ക്ക് ഒരു എസ്-പെൻ ഉണ്ടായിരിക്കും. കൂടാതെ, ഗാലക്‌സി എസ്24 സീരീസ് എക്‌സിനോസ് 2300 അല്ലെങ്കിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 എസ്ഒസി ആണ് നൽകുന്നത്, കുറഞ്ഞത് 8/12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഈ സീരീസിൽ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News