പുതുപ്പള്ളിയില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി

പുതുപ്പള്ളിയില്‍ യുഡിഎഫ്-ജമാഅത്ത് ഇസ്ലാമി കൂട്ടുകെട്ട്. പുതുപ്പള്ളിയില്‍ പിന്തുണ യുഡിഎഫിനാണെന്ന് ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടി വ്യക്തമാക്കി. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റസാഖ് പാലേരിയാണ് പ്രഖ്യാപനം നടത്തിയത്.

also read- മന്ത്രി മുഹമ്മദ് റിയാസ് സാറിനോട് ഒരു വലിയ അഭ്യർത്ഥനയുണ്ട്, പെപ്പെ പറഞ്ഞത് കേട്ട് ചിരിയടക്കാനാവാതെ ആരാധകർ

വര്‍ഗീയ സംഘടനകളുമായി കൂട്ടുകെട്ടില്ലെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രസ്താവനകള്‍ പൊള്ളയാണെന്ന് വീണ്ടും തെളിയുകയാണ്. ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടി പുതുപ്പള്ളിയില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഭാഗമാണ്് ധാരണയെന്നാണ് സൂചനകള്‍.

also read- ‘ചുവപ്പിനെ കാവിയാക്കുന്ന പ്രത്യേക തരം ക്യാമറ; ഒരു മാസത്തിനുള്ളില്‍ സിപിഐഎമ്മിനോട് മാത്രം രണ്ട് മാപ്പ്’; വിമര്‍ശിച്ച് കെ ടി ജലീല്‍

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും ജമാഅത്ത് ഇസ്ലാമി അമീറുമായി നടത്തിയ കൂടിക്കാഴ്ച വിവാദമായിരുന്നു. കൂടികാഴ്ചയുടെ വിവരങ്ങള്‍ അന്ന്് കൈരളി ന്യൂസാണ് പുറത്തുവിട്ടത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണ കൂടുതല്‍ ദൃഢമാകുന്നുവെന്ന സൂചനയാണ് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ പരസ്യപ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here