
മഹാരാഷ്ട്രയിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് താക്കറെ കസിൻസ്. മറാഠികൾക്കും മറാഠി ഭാഷയ്ക്കും വേണ്ടി നില കൊള്ളുമെന്നും ഉദ്ധവ് താക്കറെയും രാജ് താക്കറെയും വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങൾ മാറി മറിയാനുള്ള സൂചന മഹായുതി സഖ്യത്തിൽ ആശങ്ക പടർത്തിയിരിക്കയാണ്.
മഹാരാഷ്ട്രയിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളെ ചെറുക്കുമെന്നും ഇക്കാര്യത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന നിലപാട് പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെയും രാജ് താക്കറെയും. രാഷ്ട്രീയ ഭിന്നതകൾ മാറ്റി വച്ചാണ് ഭാഷയുടെ കാര്യത്തിൽ ഒന്നിച്ചു നിൽക്കുമെന്ന സൂചന നൽകി താക്കറെ കസിൻസ് രംഗത്തെത്തിയത്.
Also Read: മുർഷിദാബാദ് സംഘർഷം: കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി നേതാവ് സുവേന്ദു അധികാരി
മറാഠികൾക്കും മറാഠി ഭാഷയ്ക്കും വേണ്ടി നില കൊള്ളുമെന്നും ഇതിനായി വ്യക്തിപരമായ തർക്കങ്ങൾ മാറ്റി നിർത്താൻ തയ്യാറാണെന്നും ഇരുവരും വ്യക്തമാക്കി. ഇതോടെ മഹാരാഷ്ട്രയിൽ ബിജെപിയുമായി തുറന്ന യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് താക്കറെ കുടുംബം.
മറാഠി ജനതയുടെ ഐക്യത്തിന്റെ ആവശ്യകതയും രാജ് താക്കറെ ഊന്നിപ്പറഞ്ഞു. കസിൻ രാജ് താക്കറെയുടെ നിലപാടിനോടൊപ്പം നിൽക്കുമെന്ന് ഉദ്ധവ് താക്കറെയും പ്രതികരിച്ചതോടെ മഹാരാഷ്ട്രയുടെ രാഷ്ട്രീയ സമവാക്യങ്ങൾ മാറി മറിയാനുള്ള സൂചന മഹായുതി സഖ്യത്തിൽ ആശങ്ക പടർത്തിയിരിക്കയാണ്.
Also Read: രാജ്യത്ത് ആഭ്യന്തര കലാപങ്ങൾക്ക് കാരണം ചീഫ് ജസ്റ്റിസ്; വിവാദ പരാമർശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ
മഹാരാഷ്ട്ര വിരുദ്ധ വ്യക്തികളെയും പാർട്ടികളെയും രാജ് താക്കറെ പിന്തുണയ്ക്കക്കില്ലെന്ന് ശിവജി മഹാരാജിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഉദ്ധവ് താക്കറെ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.
2006-ലാണ് ബന്ധുക്കളായ ഇരുവരും രാഷ്ട്രീയമായി വേർപിരിയുന്നത്. ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നാണ് രാജ് താക്കറെ ശിവസേനയിൽനിന്ന് പിരിഞ്ഞ് മഹാരാഷ്ട്ര നവനിർമാൺ സേന സ്ഥാപിച്ചത്. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ മാനറിസങ്ങളാണ് രാജ് താക്കറെയുടെ ജനപ്രീതിക്ക് തുണയായത്. ആക്ഷേപ ഹാസ്യവും മിമിക്രിയും ഇടകലർത്തിയ രാജ് താക്കറെയുടെ പ്രസംഗത്തിന് ആരാധകർ ഏറെയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

