
കേന്ദ്രത്തിൻ്റെ ഫാസിസ്റ്റ് അജണ്ടകൾക്ക് മുന്നിൽ മുട്ട് മടക്കില്ലെന്ന് കെ രാധാകൃഷ്ണൻ എം പി. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വസതിയിലെ ഇ ഡി റെയ്ഡ് ജനാധിപത്യത്തിന് നേരെയുള്ള നഗ്നമായ കടന്നാക്രമണമാണെന്നും അദ്ദഹം പ്രസ്താവലയിലൂടെ പറഞ്ഞു. കേന്ദ്ര അധികാരം കൈയാളുന്ന സംഘപരിവാർ, തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളെ ചട്ടുകമാക്കുകയാണ്.
രാജ്യത്ത് വർഗീയതയ്ക്കും കോർപ്പറേറ്റ് കൊള്ളയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്നത് പാർട്ടിയാണ് സിപിഐ എം എന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ അന്വേഷണങ്ങളെയല്ല, മറിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം വേട്ടയാടലുകളെയാണ് എതിർക്കുന്നത്.റെയ്ഡിന് പിന്നിൽ കോൺഗ്രസിന് ഉള്ള പങ്കും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.
Also read:കോൺഗ്രസിനെ ബിജെപിയുടെ തൊഴുത്തിൽ കെട്ടുന്നു, അതിന്റെ തുടക്കമാണ് ഈ റെയ്ഡ്: സജി ചെറിയാൻ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

