വീണ്ടും ‘ഊ ആന്തവാ…’ തരംഗവുമായി സാമന്ത എത്തുമോ? പ്രതികരണവുമായി പുഷ്പ 2 സംവിധായകന്‍

പുഷ്പ 2 തിയറ്റര്‍ റിലീസിനൊരുങ്ങവെ സാമന്തയുടെ ഐറ്റം ഡാന്‍സ് വീണ്ടുമെത്തുമോ എന്നതാണ് പ്രേക്ഷകരുടെ ആകാംക്ഷ. ‘ഊ ആന്തവാ…’ ഗാനത്തിന്റെ ചുവടുപിടിച്ചുള്ള ഐറ്റം നമ്പര്‍ പുഷ്പ 2വിലും ഉണ്ടാകുമെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയിയല്‍ നിറയുകയും ചെയ്തിരുന്നു.

പുഷ്പ 2-വില്‍ സാമന്ത എത്തുമോ എന്ന ആകാംക്ഷയ്ക്ക് ഒടുവില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ദേവി ശ്രീ പ്രസാദ്. ‘ഊ അന്തവാ…’ പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ ആവര്‍ത്തിക്കില്ലെന്നും ആരാധകര്‍ക്ക് ഇഷ്ടമുള്ളരീതിയില്‍ തന്നെ ആയിരിക്കും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നതെന്നുമായിരുന്നു സംവിധായകന്‍ ദേവി ശ്രീ പ്രസാദിന്റെ പ്രതികരണം. ഇതോടെ ‘ഊ അന്തവാ…’യുടെ ആവര്‍ത്തന വേര്‍ഷന്‍ പുഷ്പ 2വില്‍ എത്തില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

എന്നും പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന പാട്ടുകള്‍ മാത്രമേ പുറത്തിറക്കൂവെന്നും പുഷ്പയുടെ രണ്ടാം ഭാഗത്തിലെ പാട്ടുകളും ഹിറ്റാകുമെന്നാണ് പ്രതീക്ഷയെന്നും സംവിധായകന്‍ ദേവി ശ്രീ പ്രസാദ് പറഞ്ഞു. പുഷ്പ 2വിലും ആരാധാകരെ ആവേശത്തിലാക്കുന്ന ഗാനങ്ങള്‍ ഉണ്ടായിരിക്കുമെന്ന സൂചനകൂടിയാണ് സംവിധായകന്‍ നല്‍കുന്നത്.

പുഷ്പയിലെ ‘ഊ ആന്തവാ…’ എന്ന ഗാനം സാമന്തയുടെ കരിയറിലെ ആദ്യ ഐറ്റം ഡാന്‍സ് ആയിരുന്നു. 4 മിനിട്ടില്‍ താഴെ മാത്രമാണ് ‘ഊ അന്തവാ…’ ഗാനത്തിന്റെ ദൈര്‍ഘ്യം. പുഷ്പയിലെ ഈ ഗാനവും ഡാന്‍സിലെ സാമന്തയുടെ അപ്പിയറന്‍സും ത്രസിപ്പിക്കുന്ന ചുവടുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പുഷ്പയിലെ ആദ്യ ഭാഗത്തിലെ ഗാനങ്ങള്‍ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പ്രകടിപ്പിക്കാനും സംവിധായകന്‍ ദേവി ശ്രീ പ്രസാദ് മറന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News