
രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവി വത്കരിക്കുന്ന ബി ജെ പി സര്‍ക്കാറിനെതിരെയുള്ള വലിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ തീരുമാനിച്ചതായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന നിലപാടിനെതിരെ പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന് മാതൃകയായ പൊതുവിദ്യാഭ്യാസ സംസ്‌കാരമുള്ള കേരളത്തില്‍ അത് തകര്‍ക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച് ശ്രമം നടത്തുന്നതായും അദ്ദേഹം ആരോപിച്ചു. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ശക്തമായ പോരാട്ടങ്ങളിലേക്ക് എസ് എഫ് ഐ കടക്കും. വിദേശത്ത് വരെ ഘടകം രൂപികരിച്ച് അവിടെ സജീവമായി പ്രവത്തിക്കാന്‍ സാധിക്കുന്നു.
പതിനെട്ടാം അഖിലേന്ത്യാ സമരത്തിലേക്ക് വരുമ്പോള്‍ ഏകദേശം അഞ്ചുലക്ഷത്തോളം വരുന്ന മെമ്പര്‍ഷിപ്പിന്റെ വര്‍ദ്ധനവാണ് എസ്എഫ്‌ഐക്ക് ഉണ്ടായിട്ടുള്ളത്. അതോടൊപ്പം വിവിധ പുതിയ സര്‍വകലാശാലകളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അവിടെ വിജയിക്കാന്‍ സാധിക്കുന്നു.ഈ സമ്മേളനം വലിയൊരാവേശം വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ആദര്‍ശ് എം സജി പറഞ്ഞു.
ബിജെപി സര്‍ക്കാരിന് ബദല് ഉയര്‍ത്തിക്കൊണ്ട് അല്ലെങ്കില്‍ രാജ്യത്തിനാകെ മാത്രകയായി ഒരു പൊതു വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തുന്ന സംസ്ഥാനമാണ് കേരളം. ആ പൊതുവിദ്യാഭ്യാസ നയത്തെ ദുര്‍ബലപ്പെടുത്താന്‍ സര്‍വകലാശാലകളെ കാവി പുതപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഈരാജ്യത്താകമാനം തന്നെ 122 രക്തസാക്ഷികളാണ് എസ്എഫ്‌ഐക്ക് ഉള്ളത്. രാജ്യത്തെ വിവിധ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതിന്റെ ഭാഗമായാണ് 122 പേരെ കൊലപ്പെടുത്തിയത്. ഇവരെ കൊലപ്പെടുത്തിയപ്പോള്‍ ഈ വിദ്യാര്‍ഥി സംഘടന ഇല്ലാതാകുമെന്ന് പറഞ്ഞിടത്തു നിന്ന് അവരെയെല്ലാം പ്രതിരോധിച്ചു കൊണ്ടാണ് 42 ലക്ഷത്തിലേക്ക് എസ്എഫ്‌ഐയുടെ മെമ്പര്‍ഷിപ്പ് ഉയര്‍ന്നതെന്നും ആദര്‍ശ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here