വ്യാജഫോട്ടോ പ്രചരിപ്പിച്ച സംഭവം; ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് എ.എ റഹീം എംപി

വ്യാജഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് എ.എ റഹീം എംപി. സിപിഐഎമ്മിനേയും വ്യക്തിപരമായി തന്നെയും മോശമായി ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ചിത്രം പ്രചരിപ്പിച്ചത്. താന്‍ ഇതുവരെ മോന്‍സണ്‍ മാവുങ്കലിനെ നേരില്‍ കാണുകയോ അദ്ദേഹത്തിന്റെ വീട്ടില്‍ പോകുകയോ ചെയ്തിട്ടില്ലെന്നും എ. എ റഹീം എംപി കൈരളി ന്യൂസിനോട് പറഞ്ഞു.

Also read- വ്യാജഫോട്ടോ പ്രചരിപ്പിച്ചു; എ.എ റഹീം എംപിയുടെ പരാതിയില്‍ ആറന്മുള സ്വദേശി അറസ്റ്റില്‍

വ്യാജഫോട്ടോ പ്രചരിപ്പിച്ചുവെന്ന എ.എ റഹീം എംപിയുടെ പരാതിയില്‍ ആറന്മുള സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. കോട്ട സ്വദേശിയും കോണ്‍ഗ്രസ് നേതാവുമായ അനീഷ് കുമാറിനെ ചെറുതുരുത്തി പൊലീസാണ് അറസ്റ്റ് ചെയ്തത്. പുരവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രം മോര്‍ഫ് ചെയ്തായിരുന്നു അനീഷ് കുമാര്‍ പ്രചരിപ്പിച്ചത്. ഇതിനെതിരെ എ.എ റഹീം എംപി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Also Read- പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കുറ്റക്കാരന്‍

സിംഹാസനത്തിലിരിക്കുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ചിത്രം മോര്‍ഫ് ചെയ്ത് റഹീമിന്റെ ചിത്രം ചേര്‍ത്തായിരുന്നു പ്രതികള്‍ പ്രചരിപ്പിച്ചത്. അനീഷ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയായിരുന്നു റഹീം എംപി പൊലീസിനെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News