കെഎസ്ആർടിസി സൗജന്യ യാത്ര; വാഗ്ദാനങ്ങളെല്ലാം അതുപോലെ പാലിക്കാൻ യുഡിഎഫ് സർക്കാരിന് കഴിയുമോയെന്ന് പിണറായി വിജയൻ

pinarayi vijayan

കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയെന്ന വാഗ്ദാനത്തെ യുഡിഎഫ് സർക്കാരിന് പൂർണമായി പാലിക്കാൻ കഴിയുമോയെന്ന് പിണറായി വിജയൻ. ആനുകൂല്യങ്ങൾക്ക് പ്രതിപക്ഷം എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് എ കെ ജി സെന്ററിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് പിണറായി വിജയൻ കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയെക്കുറിച്ച് സംസാരിച്ചത്.

തെരഞ്ഞെടുപ്പ് വേളയിൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൌജന്യ യാത്രയെന്നായിരുന്നു യുഡിഎഫിന്റെ ഇന്ദിരാ ഗ്യാരന്റി. എന്നാൽ അധികാരം കിട്ടിയതോടെ യുഡിഎഫ് സ്ത്രീകളെ കബളിപ്പിക്കുന്ന മാറ്റമാണ് കൊണ്ടുവരാൻ പോകുന്നത്. യുഡിഎഫിന്റെ വാഗ്ദാനം കേരളത്തിലെ ഭൂരിഭാഗം സ്ത്രീകൾക്കും പ്രയോജനം ചെയ്യില്ലെന്ന വിവരം നേരത്തെ കൈരളി ന്യൂസ് പുറത്തുവിട്ടതാണ്. കേരളത്തിലുടനീളം സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ എണ്ണവും കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു.

കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര എന്നാണ് യുഡി പറഞ്ഞതെന്നും ഇന്ന ബസിൽ എന്ന് പറഞ്ഞിട്ടില്ലെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്. പലയിടത്തും ഈ പറയുന്ന ബസ് ഇല്ലെന്നും മറ്റൊരു വാഹനം പിടിച്ച് അവിടെ പോയി ഈ ബസിൽ കയറേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News