
ഇന്ത്യക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് പാക് മന്ത്രി. പാകിസ്ഥാന്റെ ജലവിതരണം തടസ്സപ്പെട്ടാൽ സമ്പൂർണ്ണ യുദ്ധത്തിന് ഇന്ത്യ തയ്യാറാകാൻ ഭീഷണിയുമായാണ് പാക് മന്ത്രി ഹനീഫ് അബ്ബസി.
പാകിസ്ഥാൻ രാജ്യമെമ്പാടും ആണവായുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ഹനീഫ് അബ്ബാസിയുടെ മുന്നറിയിപ്പ്. 130 ഓളം ആണവായുധങ്ങൾ പാകിസ്ഥാനുണ്ട്. അവ ഇന്ത്യക്ക് വേണ്ടി സൂക്ഷിച്ചിട്ടുള്ളതാണെന്നും ഹനീഫ് അബ്ബസി പറഞ്ഞു. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
Also read: ഇറാനിലെ തുറമുഖ സ്ഫോടനം: മരണം 18 ആയി; 700 പേർക്ക് പരുക്ക്, മരണസംഖ്യ ഉയരാൻ സാധ്യത
”അവർ നമുക്കുള്ള ജലവിതരണം നിർത്തിയാൽ, അവർ ഒരു യുദ്ധത്തിന് തയ്യാറാകണം. നമ്മുടെ കൈവശമുള്ള സൈനിക ഉപകരണങ്ങൾ, മിസൈലുകൾ പ്രദർശിപ്പിക്കാനുള്ളതല്ല. രാജ്യത്തുടനീളം നമ്മുടെ ആണവായുധങ്ങൾ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആർക്കും അറിയില്ല. ഞാൻ വീണ്ടും പറയുന്നു, ഈ ബാലിസ്റ്റിക് മിസൈലുകൾ, അവയെല്ലാം നിങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്,” പാക് മന്ത്രി മുന്നറിയിപ്പ് നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


