
ആശിച്ച് മോഹിച്ച് വിമാനത്തിൽ വിൻഡോ സീറ്റ് എടുത്തു പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം വിൻഡോയുടെ സ്ഥാനത്ത് ചുമർ. സ്പോർട്സ് കമന്റേറ്റർ കൂടിയായ ചെന്നൈ സ്വദേശി പ്രദീപ് മുത്തു എന്ന യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
വിമാനത്തിൽ വിൻഡോ സീറ്റിന് വേണ്ടി പണം നൽകി, എന്നാൽ അവിടെ വിൻഡോ കാണാനില്ലായിരുന്നു എന്നാണ് പ്രദീപ് മുത്തുവിന്റെ പോസ്റ്റ്. വിമാനത്തിനുള്ളിൽ നിന്നുള്ള ചിത്രം സഹിതമാണ് പ്രദീപ് മുത്തു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
‘താൻ വിൻഡോ സീറ്റിന് വേണ്ടി പണം നൽകി, എവിടെ വിൻഡോ സീറ്റ്’ എന്ന ക്യാപ്ഷനോടെയാണ് പ്രദീപ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
വിൻഡോ സീറ്റ് എന്നത് മാറ്റി പകരം വാൾസീറ്റ് എന്നാക്കണം എന്നുൾപ്പടെ നിരവധി കമന്റുകളാണ് പോസ്റ്റിന്റെ അടുത്തെത്തുന്നത്. വിൻഡോ സീറ്റ് ബുക്ക് ചെയ്ത് വാൾ സീറ്റിൽ യാത്ര ചെയ്യേണ്ട ഗതികേട് ഒരുക്കിയ വിമാന കമ്പനിക്കെതിരെ നിരവധി വിമർശനങ്ങാളാണ് ഉയരുന്നത്.
Dei @IndiGo6E I paid for a window seat da.. where is the window 😁 #TravelParithabangal pic.twitter.com/Uk4qKXpQRk
— Pradeep Muthu (@muthupradeep) February 6, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here