ഇന്ത്യയിലെ നമ്പർ വൺ ഇലക്ട്രിക് കാർ; മഹീന്ദ്രയെ ഒതുക്കിയ വിൻഡ്സർ ഇവി

പെട്രോൾ ഡീസൽ വാഹനങ്ങളെ പിന്തള്ളിക്കൊണ്ടാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറിയത്. ടാറ്റ മോട്ടേഴ്സാണ് ഇവികൾ ഇന്ത്യയിൽ അവതരിപ്പിച്ചത് എങ്കിലും ഇപ്പോൾ പ്രിയമേറുന്നത് മഹീന്ദ്രയുടേയും എംജിയുടെയും ഇലക്ട്രിക് വാഹനങ്ങൾക്ക് ആണ്. മാർച്ച് മാസത്തിലെ കണക്കുകൾ പുറത്ത് വരുമ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിച്ച വാഹനമെന്ന പദവി കൈവരിച്ചിരിക്കയാണ് വിൻഡ്സർ ഇവി.

2026ൽ ഫെബ്രുവരിയിൽ എം ജി വിൻഡ്സറിനെ പിന്തള്ളിക്കൊണ്ട് മഹീന്ദ്രയുടെ എക്സ്ഇവി 9എസ് ഒന്നാമത് എത്തിയിരുന്നു. എന്നാൽ ഒറ്റ മാസം മാത്രം വേണ്ടി വന്നൊള്ളൂ വിൻഡ്സറിന് ഈ പദവി തിരികെപ്പിടിക്കാൻ. വിൻഡ്സറിന്റെ വിൽപ്പനയിൽ 78 ശതമാനം വർദ്ധനവാണുണ്ടായത്.

ALSO READ; ട്രെയിനിൽ റിസർവേഷൻ ടിക്കറ്റ് കിട്ടിയില്ലേ? ഈ സംവിധാനം അറിഞ്ഞാൽ എന്തായാലും ടിക്കറ്റ് കിട്ടും; ഉറപ്പാണ്

ടാറ്റ പഞ്ച് ഇവി, നെക്സോൺ ഇ വി എന്നിവയെ പിന്തള്ളിയാണ് വിൻഡൻസർ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. വിമാത്തിലേത് പോലുള്ള സുഖവും നല്ല ഡിസൈനും താരതമ്യേന കുറഞ്ഞ വിലയുമായെത്തിയ രാജ്യത്തെ ആദ്യത്തെ സിയുവി എങ്ങനെ ഇത്ര വലിയ കച്ചവടം സ്വന്തം പേരിലാക്കി എന്നതിൽ അതിശയം തോന്നിയേക്കാം.

ഒറ്റ ചാർജിൽ 450 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള വാഹനമാണ് ഇതെന്ന് കമ്പനി പറയുന്നു. ഫാസ്റ്റ് ചാർജിം​ഗ് സംവിധാനമുള്ളതിനാൽ ചാർജിം​ഗിന് വേണ്ടി അധിക സമയം ചിലവഴിക്കേണ്ടി വരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist