ഉത്തരേന്ത്യയില്‍ അതി ശൈത്യം കടുക്കുന്നു, ജനജീവിതം പ്രതിസന്ധിയിൽ, ട്രെയിനുകൾ വൈകി ഓടുന്നു

ഉത്തരേന്ത്യയില്‍  അതി ശൈത്യം കടുക്കുന്നു. ദില്ലി സഫ്ദര്‍ജംഗില്‍ 3 ഡിഗ്രി സെല്‍ഷ്യസ് ആണ് അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. അതി ശൈത്യം കാരണം 22 ട്രെയിനുകളാണ് വൈകിയോടുന്നത്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും മൂടൽ മഞ്ഞ് രൂക്ഷമാണ്. അതി ശൈത്യം കാരണം ദില്ലിയില്‍  ജനജീവിതം താറുമാറായിരിക്കുകയാണ്. വരും ദിവസങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപെടുവെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.

ALSO READ: ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് കേന്ദ്ര സർക്കാർ, റെയിൽവെയിലും റവന്യു വകുപ്പിലും തപാൽ വകുപ്പിലും 9 ലക്ഷത്തിലധികം ഒഴിവുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News