പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം; പ്രതിഷേധത്തോടെ തുടക്കം

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് പ്രതിഷേധത്തോടെ തുടക്കം. ലോക്സഭയില്‍ മോദി വിളികളുമായി ബിജെപി അംഗങ്ങളെത്തി. പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്സഭ തടസപ്പെട്ടു. അതേ സമയം തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മെഹുവ മൊയ്ത്രക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോര്‍ട്ട് പിന്നീട് സഭ പരിഗണിക്കും

തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ബിജെപി അംഗങ്ങള്‍ പാര്‍ലമെന്റിലേക്ക് എത്തിയത്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളിലും അത് വ്യക്തമായിരുന്നു.

Also Read: മണിപ്പൂരില്‍ ഇന്‍ര്‍നെറ്റ് നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നുവെന്ന് മോദി പറഞ്ഞു.  വളരെ ആവേശം നല്‍കുന്ന തെരഞ്ഞെടുപ്പ് ഫലമെന്നും രാഷ്ട്രീയ താപനില വളരെപ്പെട്ടെന്ന് ഉയര്‍ന്നുവെന്നും പറഞ്ഞ നരേന്ദ്ര മോദി ഭരണവിരുദ്ധ വികാരം എന്ന വാക്ക് അപ്രസക്തമായെന്നും കൂട്ടിചേചര്‍ത്തു. അതേസമയം ലോക്സഭയില്‍ ബിജെപി അംഗങ്ങള്‍ ‘മോദി മോദി’ വിളികളുയര്‍ത്തി. മൂന്നാമതും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കിയതും ഭരണപ്രതിപക്ഷ വാഗ്വാദത്തിലേക്ക് കടന്നു,

പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്സഭ തടസപ്പെട്ടു. മെഹ്വ മോയ്ത്രക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോര്‍ട്ട് ഇന്ന് സഭയുടെ പരിഗണനയ്ക്ക് വരില്ല. പിന്നീട് സഭയില്‍ റിപ്പോര്‍ട്ട് വെയ്ക്കുമെന്നാണ് വിവരം. അതേ സമയം മെഹുവ മൊയ്ത്രക്കെതിരെ പുറത്താക്കല്‍ നടപടി ഉണ്ടായാല്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും. 19 ബില്ലുകളാണ് ശൈത്യകാല സമ്മേളനത്തിന്റെ പരിഗണനയ്ക്ക വരിക .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News