തോമസ് ചാഴികാടന്‍ എംപിയുടെ ഇടപെടലില്‍ കോട്ടയം മെഡിക്കല്‍ കോളേജിന് ലഭിച്ചത് 2.60 കോടി രൂപയുടെ വികസനം

പൊതുജീവിതത്തില്‍ ഏറ്റവുമധികം ചാരിതാര്‍ത്ഥ്യമുണ്ടായത് ആതുരാലയങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴാണെന്ന് തോമസ് ചാഴികാടന്‍ എംപി. അതില്‍ തന്നെ ഏറെ സന്തോഷം നല്‍കുന്നത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വികസന പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. എംപിയുടെ ഇപെടലിലൂടെ ബിപിസിഎല്ലിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും തുക ചെലവഴിച്ച് വാങ്ങിയ അഞ്ച് വെന്റിലേറ്ററുകള്‍ മെഡിക്കല്‍ കോളേജിന് സമര്‍പ്പിക്കുകയായിരുന്നു തോമസ് ചാഴികാടന്‍. വീണ്ടും എം പിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയെ ലോക നിലവാരത്തിലേക്കുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല പൗരത്വം നിശ്ചയിക്കേണ്ടത്: മന്ത്രി മുഹമ്മദ് റിയാസ്

ബിപിസിഎല്ലിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് 68 ലക്ഷം രൂപ മുടക്കിയാണ് അത്യാധുനിക ജീവന്‍രക്ഷാ സൗകര്യങ്ങളോടുകൂടിയ അഞ്ച് വെന്റിലേറ്ററുകളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കൈമാറിയത്. നേരത്തെ എംപി ഫണ്ടില്‍ നിന്നും 1.48 കോടി രൂപ ചിലവഴിച്ച് ഓക്സിജന്‍ പ്ലാന്റ്, മൂന്ന വെന്റിലേറ്ററുകള്‍, അനസ്തേഷ്യ മെഷീന്‍, ആംബുലന്‍സ്, കോളേജ് ബസ് എന്നിവ വാങ്ങിയിരുന്നു. ഇതിനു പുറമെ കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പറേഷന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് വെരിക്കോസ് സര്‍ജറി യൂണിറ്റ്, കുട്ടികളുടെ ആശുപത്രിയില്‍ എംപി ഫണ്ടില്‍ നിന്നും 21.30ലക്ഷം ഉപയോഗിച്ച് ആംബുലന്‍സ്, ദന്തല്‍ കോളേജില്‍ ആര്‍ത്രോസ്‌കോപ്പിക് എക്യുപ്മെന്റിന് രണ്ടു ലക്ഷം ഉള്‍പ്പെടെ 2.60 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞു. ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ്, പ്രിന്‍സിപ്പല്‍ ഡോ.എസ് ശങ്കര്‍, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി എന്നിവര്‍ പങ്കെടുത്തു.

ALSO READ:പൗരത്വ നിയമ ഭേദഗതി: ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണം: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News