വയനാട് തുരങ്കപാത യാഥാർഥ്യമാകുന്നതോടെ കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള ദൂരം ഒരു മണിക്കൂർ ആയി കുറയും

Wayanad Tunnel Road

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി ആയ വയനാട് കോഴിക്കോട് തുരങ്കപാതയ്ക്ക് അന്തിമ അനുമതി ലഭിച്ചതോടെ പാത നിർമാണത്തിനായുള്ള സാങ്കേതിക തടസ്സങ്ങൾ എല്ലാം നീങ്ങി കഴിഞ്ഞു. പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ചുരത്തിലെ യാത്ര ക്ലേശം പരിഹരിക്കുക മാത്രമല്ല ചെയ്യുന്നത് വിനോദ സഞ്ചാര മേഖലയിലും അനന്തസാധ്യതകൾ തുറക്കുകയാണ്.

ആനക്കാംപൊയിലിൽ നിന്ന് 22 കിലോമീറ്റർ ദൂരത്തിൽ മേപ്പാടിയിലെത്തിച്ചേരുന്നതാണ് പാത. പദ്ധതി കോഴിക്കോട് ജില്ലയുടെ കുടിയേറ്റമേഖലയുടെയും വയനാടിന്റെയും വികസനക്കുതിപ്പിന് ആക്കം കൂട്ടും. മലപ്പുറത്തു നിന്നും കോഴിക്കോട്ടു നിന്നും കർണാടകയിലേക്കുള്ള ദൈർഘ്യം ഗണ്യമായി കുറയും.

Also read: അങ്കമാലി അതിരൂപത കുർബാന തർക്കം സമവായത്തിലേക്ക്; ഏകീകൃതകുർബാന ജൂലൈ 3 മുതൽ

കാർഷികം, ടൂറിസം മേഖലയിൽ വലിയ മുന്നേറ്റം ഇതുവഴി ഉണ്ടാകും. കോഴിക്കോട് നഗരത്തിൽ നിന്ന് വയനാട്ടിലേക്കുള്ള ദൂരം ഒരു മണിക്കൂർ ആയി കുറയും. പ്രകൃതിരമണിയമായ ഭൂപ്രദേശങ്ങളിലൂടെ കടന്നു പോകുന്ന പാതയായതിനാൽ ടൂറിസം പ്രതീക്ഷകൾക്കും അനന്ത സാധ്യതയാണുള്ളത്.

തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ മറിപ്പുഴയിൽ നിന്ന് ആരംഭിച്ച് വയനാട് ജില്ലയിലെ കള്ളാടിയിൽ അവസാനിക്കുന്നതാണ് പാതയുടെ അലൈൻമെന്റ. 4 വരി തുരങ്ക പാത വരുന്നതോടെ കേരളത്തിൻ്റെ തന്നെ ഏറ്റവും വലിയ സ്വപ്നമാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News