
ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ചു വെള്ളിയാഴ്ച വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബെനിൻ നാഷണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ, അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത സെബെ ഗ്രാമത്തിലെ വീടുകളിൽ സോളാർ സംവിധാനത്തിലൂടെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് കടന്നു.
ഇന്നലെ നടന്ന ചടങ്ങിൽ, 20 വീടുകൾക്ക് കൂടി സോളാർ ഉപയോഗിച്ച് വൈദ്യുതീകരിച്ചത്. ആദ്യ വീടിന്റെ സ്വിച്ച് ഓൺ കർമ്മം വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ബോർഡ് ഓഫ് ഡയറക്ടറും, ലോക കേരള സഭാംഗവുമായ ശ്രീ ഹരീഷ് നായർ നിർവഹിച്ചു. ഗ്രാമവാസികളുടെ ജീവിതത്തിൽ വെളിച്ചം പകരുന്ന ഈ പദ്ധതി വളരെ വലിയൊരു മാറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 15 വീടുകൾ വൈദ്യുതീകരിച്ചു. ഇപ്പോൾ 20 എണ്ണം കൂടി വർധിപ്പിച്ചിരിക്കുന്നത് സംഘടനയുടെ പ്രതിബദ്ധതയുടെ തെളിവാണ്.
ഗ്രാമവാസികൾ അതിയായ സന്തോഷത്തോടെയും നന്ദിയോടെയും ഈ സഹായം സ്വീകരിച്ചു. വെളിച്ചം ലഭിച്ചതിലൂടെ അവരുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചതായി അവർ പങ്കുവച്ചു. കുട്ടികളുടെ പഠനത്തിനും കുടുംബങ്ങളുടെ സുരക്ഷയ്ക്കും ഈ പദ്ധതി ഏറെ ഉപകാരപ്രദമാണ്.
വേൾഡ് മലയാളി ഫെഡറേഷൻ ബെനിൻ നാഷണൽ കൗൺസിൽ പ്രവർത്തകർ ഈ പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിച്ചു. നാഷണൽ കൗൺസിൽ പ്രസിഡന്റ് ശ്രീ അരുൺകുറുപ്പ്, കോഡിനേറ്റർ- ശ്രീ. ഡെന്നിസ് ബാബു, ജോയിന്റ് സെക്രട്ടറി ശ്രീ ഹാരി, മീഡിയ കോഡിനേറ്റർ ശ്രീ. ജിതിൻ എക്സിക്യൂട്ടീവ് അംഗം ശ്രീ. അഭയ് സഹദേവ്.എന്നിവരോടൊപ്പം മറ്റു WMF പ്രവർത്തകരും, കുടുംബാംഗങ്ങളും , ഗ്രാമവാസികളും ചടങ്ങിൽ സംബന്ധിച്ചു.
ഗ്രാമീണ വികസനത്തിനും സാമൂഹിക സേവനത്തിനും പ്രാധാന്യം നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ ഭാവിയിലും തുടരുന്നതാണ്. ഈ പദ്ധതിക്ക് പിന്തുണ നൽകിയ എല്ലാ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും ബെനിൻ നാഷണൽ കൗൺസിലിൽ പ്രസിഡന്റ് അരുൺ കുറുപ്പ്, കോഡിനേറ്റർ ഡെന്നിസ് ബാബു, സെക്രട്ടറി സൗമ്യ ഗ്രീനിഷ്, ട്രഷറര്‍ ജിജി ചെങ്ങമണ്ണിൽ എന്നിവർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

