തിരക്കുള്ള റോഡില്‍ ചുറ്റും നോക്കാതെ കാറിന്റെ ഡോര്‍ തുറന്ന് യുവതി; ഇടിച്ചുകയറി ഓട്ടോറിക്ഷ; ഞെട്ടിപ്പിക്കുന്ന വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കര്‍ണാടകയിലെ ഒരു തിരക്കേറിയ റോഡിയില്‍ യുവതി കാറിന്റെ ഡോര്‍ തുറക്കുന്നതും അതിനെ തുടര്‍ന്നുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളുമാണ്. തിരക്കുള്ള റോഡില്‍ യുവതി ചുറ്റും നോക്കാതെ കാറിന്റെ ഡോര്‍ തുറന്നതോടെ അതിലേക്ക് ഒരു ഓട്ടോറിക്ഷ വന്നിടിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

എന്നാല്‍ ഇത്രയും അപകടമുണ്ടായിട്ടും ഒന്നും സംഭവിക്കാത്തപോലെ യുവതി തിരിഞ്ഞുപോകുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. എക്‌സിലാണ് ഈ അപകടത്തിന്റെ വീഡിയോ ഷോയല്‍ ചെയ്യപ്പെട്ടത്. ഇതിനോടകം നിരവധി പേരാണ് എക്‌സില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ബുധനാഴ്ച ഉച്ചയ്ക്ക് കര്‍ണാടകയിലാണ് സംഭവം. മറ്റൊരു വാഹനത്തിന്റെ ഡാഷ്ബോര്‍ഡ് ക്യാമറയിലാണ് ഇതിന്റെ വീഡിയോ പതിഞ്ഞത്. ഡോര്‍ തുറന്നതും സൈഡിലൂടെയെത്തിയ ഓട്ടോറിക്ഷയില്‍ ഈ ഡോര്‍ വന്നിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയില്‍ നിന്നും ഡ്രൈവര്‍ പുറത്തിങ്ങുമ്പോഴേക്കും ഒന്നും സംഭവിക്കാത്ത രീതിയില്‍ യുവതി ഇറങ്ങി നടന്നുപോവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News