
മയക്ക മരുന്ന് സംഘത്തിൻ്റെ അഴിഞ്ഞാട്ടം. യുവതിയേയും കുടുംബാംഗങ്ങളെയും വീട്ടിൽ കയറി ആക്രമിച്ചു. വയലിൽതോപ്പിലിൽ സ്വദേശികളായ നിയാസ്, ഭാര്യ ഷാ മോൾ, അബ്ദുൽ ലത്തീഫ് എന്നിവർക്കാണ് മർദ്ദനമേറ്റത്.
സമീപത്തെ രണ്ട് കടകൾ സംഘം അടിച്ചു തകർക്കുകയും കടയിൽ ഉണ്ടായിരുന്നവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പഴക്കച്ചവടം നടത്തുന്ന ഓട്ടോറിക്ഷയുടെ ചില്ലും തകർത്തു.
ALSO READ: മുംബൈയിൽ മലയാളി യുവാക്കൾ അടക്കം ജോലി തട്ടിപ്പിനിരയായി; കോടിക്കണക്കിന് രൂപയുമായി പ്രതികൾ മുങ്ങി
സംഭവത്തിൽ സഹോദരങ്ങൾ ഉൾപ്പടെ നാല് പേരെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിഘ്നേഷ് , മനീഷ് , ഇബ്നു അബ്ബാസ് ,
നൗഫൽ എന്നിവരാണ് പിടിയിലായത്. നൗഫൽ മുമ്പ് പൊലീസ് ജീപ്പ് ആക്രമിച്ച കേസിൽ പ്രതിയാണ്.
ALSO READ: ഐവിന്‍ കൊലക്കേസില്‍ സി ഐ എസ് എഫ് കമാൻഡന്റിനെ ചോദ്യം ചെയ്യാന്‍ പൊലീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

