ബൈക്കിൽ നിന്നും പെട്രോൾ ഊറ്റിയ ശേഷം വാഹനം തീയിട്ട സ്ത്രീ പിടിയിൽ

നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ നിന്നും നിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം വാഹനത്തിന് തീയിടുന്ന സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവരെ അറസ്റ്റ് ചെയ്തതായി ദില്ലി പൊലീസ് അറിയിച്ചു.

ദില്ലിയിലെ സൗത് ഈസ്റ്റ് ജില്ലയിലെ ജയ്ത്പൂർ പൊലീസ് സ്റ്റേഷനു സമീപം കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മറ്റൊരു ബൈക്ക് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചുവെന്ന് ദില്ലി പൊലീസ് അറിയിച്ചു.


ഒരു സ്ത്രീ നടന്നു വന്ന് ബൈക്കിന് സമീപത്ത് ഇരിക്കുന്നു. പെട്രോൾ ടാങ്കിന്റെ വാൽവ് തുറന്നിട്ട ശേഷം തീപ്പെട്ടിയുരച്ച് തീയിടുകയുമായിരുന്നു. ബൈക്ക് പൂർണമായും കത്തി നശിച്ചു. സംഭവത്തിന്റെ വീഡിയോ ഇപ്പോഴും വ്യാപകമായി സോഷ്യൽ മീഡിയൽ പ്രചരിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali