പാലക്കാട് ആളുമാറി 84കാരിയെ അറസ്റ്റ് ചെയ്ത സംഭവം; അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി

പാലക്കാട് ആളുമാറി 84കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വീഴ്ച്ച വരുത്തിയ പൊലീസുകർക്കെതിരെ നടപടിക്ക് ശുപാർശ. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിന്മേലാണ് നടപടി. റിപ്പോർട്ടിന്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.

പാലക്കാട് കുനിശ്ശേരിയിൽ 84-കാരി ഭാരതിയമ്മയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിലാണ് ആഭ്യന്തര വകുപ്പ് നടപടിക്ക് ഒരുങ്ങുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ വകുപ്പ് തല അന്വേഷണത്തിൽ പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച്ച സംഭവിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് നടപടിക്ക് ശുപാർശയുള്ളത്.

Also Read: വയനാട് ജീപ്പ് അപകടം; അപകടത്തിൽപ്പെട്ടത്‌ ടിടിസി കമ്പനിയുടെ ജീപ്പ്‌

ഭാരതിയമ്മക്കുണ്ടായ മനോവിഷമവും പ്രായാസവും തിരിച്ചറിഞ്ഞെന്ന് അന്വേഷണ റിപ്പോര്‍ട്ടിൽ പരാമർശമുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പായെന്ന് രേഖാമൂലം വിവരം ലഭിച്ചതായി ഭാരതിയമ്മയുടെ അഭിഭാഷകന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

1998ലായിരുന്നു കേസിനാസ്പദമായ സംഭവം. യഥാര്‍ത്ഥ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയതിന് പിന്നാലെ പൊലീസ് ഭാരതിയമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ നിരപരാതിത്വം തെളിയിക്കാന്‍ നാല് വര്‍ഷമാണ് ഭാരതിയമ്മക്ക് കോടതി കയറിയിറങ്ങേണ്ടി വന്നത്. നിരപരാധിത്വം തിരിച്ചറിഞ്ഞ കോടതിയാണ് ഭാരതിയമ്മയെ കുറ്റവിമുക്തയാക്കിയത്. തുടർന്ന് ഭാരതിയമ്മയും കുടുംബവും മുഖ്യമന്ത്രിയ്ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് തുടർനടപടിയുണ്ടായത്.

Also Read: മധുരയില്‍ ട്രെയിനിൽ തീപിടിത്തം; മരണം 9 ആയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News