
ചാലക്കുടിയിൽ സെൻ്റ് ജെയിംസ് മെഡിക്കൽ അക്കാദമിക്ക് സമീപം യുവതിയെ ഇതര സംസ്ഥാന തൊഴിലാളി ആക്രമിച്ചു. യുവതിയെ രക്ഷിക്കാനെത്തിയ നാട്ടുകാരനെയും ഇതര സംസ്ഥാന തൊഴിലാളി ആക്രമിച്ചു.
സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ചേനത്ത്നാട് സ്വദേശി മേഘയെ (23) ആണ് പ്രതി വടി കൊണ്ട് ആക്രമിച്ചത്. മേഘയെ രക്ഷിക്കാൻ ഓടിയെത്തിയ നാട്ടുകാരൻ രാജേന്ദ്രനെയും (54) പ്രതി മർദ്ദിച്ചു.
ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടക്കുന്നത്. തലയ്ക്ക് പരുക്കേറ്റ മേഘയെയും രാജേന്ദ്രനെയും ഉടൻ തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തുടർന്ന് പിടികൂടി. പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. പൊലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം ആരംഭിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

