സിദ്ധരാമയ്യക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം; ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനുമെതിരെ ട്വിറ്ററില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി പ്രവര്‍ത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു. ശകുന്തള നടരാജ് എന്ന ബിജെപി പ്രവര്‍ത്തകയാണ് അറസ്റ്റിലായത്. ബംഗളൂരു ഹൈഗ്രൗണ്ട് പൊലീസിന്റേതായാണ് നടപടി.

Also Read- ‘ഭാര്യക്കൊപ്പം ജീവിക്കാന്‍ താത്പര്യമില്ല; മര്‍ദിച്ചതില്‍ പരാതിപ്പെടില്ല’: നൗഷാദ്

കോണ്‍ഗ്രസിന്റെ ട്വീറ്റിനെ വിമര്‍ശിക്കുന്ന ട്വീറ്റിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കുടുംബാഗങ്ങളെയും ശകുന്തള നടരാജ് വലിച്ചിഴച്ചത്. ഉഡുപ്പി കോളേജിലെ ശുചിമുറിയില്‍ തമാശയ്ക്ക് വേണ്ടിയെന്ന പേരില്‍ വിദ്യാര്‍ത്ഥിനികള്‍ മറ്റൊരു വിദ്യാര്‍ത്ഥിയുടെ വീഡിയോ റെക്കോര്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ട്വീറ്റുകള്‍.

Also Read- കാണാതായ ദിവസം അഫ്‌സാനയും സുഹൃത്തുക്കളും നൗഷാദിനെ ക്രൂരമായി മര്‍ദിച്ചു; മരിച്ചെന്നു കരുതി ഉപേക്ഷിച്ചതെന്ന് പൊലീസ്

ഉഡുപ്പി കോളേജിലെ കുട്ടികളുടെ നടപടിയെ എ.ബി.വി.പി രാഷ്ട്രീയ മുതലെടുപ്പിനായി മസാല ചേര്‍ത്ത് ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് തുംകുരു സ്വദേശിനിയായ ശകുന്തള നടരാജ് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ പരാമര്‍ശിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഹനുമന്തരായയുടെ പരാതിയിലാണ് ഹൈഗ്രൗണ്ട്‌സ് പൊലീസ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News