
ഗർഭിണിയായ സ്ത്രീയുടെ വയറ്റിൽ മെഡിക്കൽ ജെല്ലിക്ക് പകരം ഹൈഡ്രോക്ലോറിക് ആസിഡ് പുരട്ടിയതായി ആരോപണം. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ ആണ് സംഭവം. ഇതേ തുടർന്ന് യുവതിയുടെ വയറ്റിൽ പൊള്ളലേറ്റു. അമ്മയുടെയും കുഞ്ഞിന്റെയും നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച ഭോക്കാർദാനിലെ സർക്കാർ ഗ്രാമീണ ആശുപത്രിയിൽ ഖപർഖേദ ഗ്രാമത്തിലെ ഗർഭിണിയായ ഷീല ഭലേറാവു പ്രസവത്തിനായി ആശുപത്രിയിൽ എത്തിയപ്പോഴാണ് സംഭവം. പ്രസവസമയത്ത് ഉപയോഗിക്കുന്ന മെഡിക്കൽ ജെല്ലിയാണെന്ന് തെറ്റിദ്ധരിച്ച് ആണ് നഴ്‌സ് ഹൈഡ്രോക്ലോറിക് ആസിഡ് പുരട്ടിയതെന്നാണ് ആരോപണം.
ALSO READ: പണമടയ്ക്കാൻ ഇനി എന്ത് എളുപ്പം; പോസ്റ്റ് ഓഫീസുകളിൽ ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് ഉടൻ തുടക്കം
ആശുപത്രിയിലെ ശുചീകരണ തൊഴിലാളി അബദ്ധത്തിൽ മെഡിക്കൽ ട്രേയിൽ വച്ച ആസിഡാണ് നഴ്സുമാർ ഉപയോഗിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഗുരുതരമായ പിഴവാണ് സംഭവിച്ചത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും ജില്ലാ സിവിൽ സർജൻ ഡോ. ആർ.എസ്. പാട്ടീൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here