ജോലിയ്ക്കിടെ യുവതി കസേരയിൽനിന്ന് കുഴഞ്ഞുവീണുമരിച്ചു; ലഖ്‌നൗവിലെ സംഭവം ജോലിഭാരത്തെ തുടർന്നെന്ന് ആരോപണം

fathima_death

ലഖ്‌നൗ: ജോലി സമ്മർദത്തെ മലയാളിയായ അന്നാ സെബാസ്റ്റ്യൻ മരിച്ച സംഭവം വലിയതോതിലുള്ള ചർച്ചയായിരുന്നു. ഇപ്പോൾ സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ലഖ്‌നൗവിലെ ഓഫീസിൽ ജോലി ചെയ്യുന്നതിനിടെ ഒരു യുവതി കുഴഞ്ഞുവീണു മരിച്ചതായാണ് റിപ്പോർട്ട്. ജോലിസമ്മർദ്ദമാണ് ഇതിന് കാരണമെന്ന് സഹപ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു.

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. എച്ച്‌ഡിഎഫ്‌സി ബാങ്കിൽ ജോലി ചെയ്തിരുന്ന സദഫ് ഫാത്തിമയാണ് മരിച്ചത്. ഗോമതിനഗറിലെ എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ വിബൂതി ഖണ്ഡ് ശാഖയിൽ അഡീഷണൽ ഡെപ്യൂട്ടി മാനേജരായി ജോലിചെയ്തുവരികയായിരുന്നു അവർ.

സെപ്തംബർ 24 ന് ഓഫീസിൽ ജോലി ചെയ്യുന്നതിനിടെ സദഫ് കസേരയിൽ നിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അവരുടെ മൃതദേഹം പിന്നീട് പോസ്റ്റ്‌മോർട്ടം ചെയ്തു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

Also Read- അന്നയുടെ മരണം: ഇ.വൈ ഓഫീസിന് നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍ ഇല്ലെന്ന് കണ്ടെത്തല്‍

സംഭവത്തിൽ പ്രതിഷേധവുമായി സമാജ്‌വാദി പാർട്ടി (എസ്‌പി) അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. എക്‌സ് പോസ്റ്റിൽ, സംഭവം “ഉത്കണ്ഠാജനകമാണ്” എന്നും “രാജ്യത്തെ നിലവിലെ സാമ്പത്തിക സമ്മർദ്ദത്തിൻ്റെ പ്രതീകമാണ്” എന്നും അഖിലേഷ് ചൂണ്ടിക്കാട്ടി.

“എല്ലാ കമ്പനികളും സർക്കാർ വകുപ്പുകളും ഇക്കാര്യത്തിൽ ഗൗരവമായി ചിന്തിക്കണം. ഇത് രാജ്യത്തിൻ്റെ മാനവ വിഭവശേഷിയുടെ നികത്താനാവാത്ത നഷ്ടമാണ്. പെട്ടെന്നുള്ള ഇത്തരം മരണങ്ങൾ തൊഴിൽ സാഹചര്യങ്ങളെ ചോദ്യം ചെയ്യുന്നു. ഏതൊരു രാജ്യത്തിൻ്റെയും പുരോഗതിയുടെ യഥാർത്ഥ അളവുകോൽ സാമ്പത്തികവളർച്ച മാത്രമല്ല, ഒരു വ്യക്തി എത്രമാത്രം മാനസികമായി സ്വതന്ത്രനും ആരോഗ്യവാനും സന്തുഷ്ടനുമാണ് എന്നത് കൂടി പ്രധാനമാണ്,” അഖിലേഷ് യാദവിൻ്റെ ഹിന്ദിയിലുള്ള പോസ്റ്റിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News