
കോളേജിൽ നടന്ന വിടവാങ്ങൽ ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ ഇരുപതുകാരി കുഴഞ്ഞ് വീണ് മരിച്ചു. ആര്‍.ജി.ഷിന്‍ഡെ കോളേജിലെ വിദ്യാര്‍ഥിയായ വര്‍ഷ ഘരാട്ട് ആണ് മരിച്ചത്. പരിപാടിയിൽ സന്തോഷത്തോടെ പ്രസംഗിക്കുന്നതിനിടെയാണ് വർഷ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.
ALSO READ: റോളർ കോസ്റ്റർ സ്വിംഗിൽ നിന്ന് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം; മരണം പ്രതിശ്രുത വരൻ നോക്കിനില്‍ക്കെ
ഇതിന്റെ ദൃശൃങ്ങൾ മുഴുവൻ ക്യാമറയിൽ പകർത്തുകയും പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോയിൽ, വർഷ ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുന്നതിന് തൊട്ടുമുമ്പ് ചിരിച്ചുകൊണ്ട് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന നിമിഷങ്ങൾ കാണാം. പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ വര്‍ഷയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, വർഷയ്ക്ക് 8 വയസ്സുള്ളപ്പോൾ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു, എന്നാൽ കഴിഞ്ഞ പന്ത്രണ്ട് വർഷമായി ആരോഗ്യപ്രശ്നങ്ങളൊന്നും കാണിച്ചിരുന്നില്ല, മരുന്നുകളൊന്നും കഴിച്ചിരുന്നില്ല. അതേസമയം, വര്‍ഷ മരുന്ന് കഴിച്ചിരുന്നുവെന്നും ഫെയര്‍വെല്‍ ദിവസം നേരത്തെ എത്തേണ്ട തിരക്കില്‍ മരുന്നെടുക്കാതെ ഓടിപ്പോവുകയായിരുന്നുവെന്നും അമ്മാവന്‍ പറയുന്നു.
പ്രിയ കൂട്ടുകാരിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഏവരും. വർഷയുടെ മരണത്തിൽ കോളേജ് ഭരണകൂടം ദുഃഖം രേഖപ്പെടുത്തുകയും ഒരു ദിവസത്തെ അവധി പ്രഖ്യാപിക്കുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here