ഏറെ നേരം കാത്തിരുന്നിട്ടും ആൺ സുഹൃത്ത് എത്തിയില്ല; ബസ് വെയ്റ്റിങ് ഷെഡിൽ ആത്മഹത്യക്ക് ശ്രമിച്ച് യുവതി

ബസ് വെയ്റ്റിങ് ഷെഡിൽ യുവതിയുടെ ആത്മഹത്യ ശ്രമം .ഇടുക്കി കട്ടപ്പനയിലെ ബസ് വെയ്റ്റിങ് ഷെഡിലാണ് സംഭവം. കട്ടപ്പന ചേറ്റുകുഴി സ്വദേശിയും വിവാഹിതയുമായ യുവതിയാണ് ആത്മഹത്യാശ്രമം നടത്തിയത്. ബസ് വെയ്റ്റിങ് ഷെഡിൽ വെച്ച് ഞരമ്പ് മുറിക്കുകയായിരുന്നു. യാത്രക്കാരും സമീപത്തെ കടക്കാരും ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചതിനാൽ അപകട നില തരണം ചെയ്തു.

also read:ചാന്ദ്രയാൻ 3; വിക്രം ലാൻഡർ മൊഡ്യൂളിന്റെ ഡിസൈനറെന്ന് അവകാശവാദമുന്നയിച്ച വ്യാജ ശാസ്ത്രജ്ഞൻ പിടിയിൽ

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കട്ടപ്പന സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു യുവതി. ഇയാളെ കാണാൻ വേണ്ടി എത്തിയ യുവതി ഏറെ നേരം കാത്തിരുന്നിട്ടും എത്തിയില്ല. അപ്പോഴേക്കും ഭർത്താവ് കാര്യങ്ങൾ അറിഞ്ഞു. ഇതിനെത്തുടർന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

also read:സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News