അമ്മ പരീക്ഷാ ഹാളിൽ; കുഞ്ഞിന് കൂട്ടായി വനിതാ പൊലീസ്, കൈയടിച്ച് സോഷ്യൽ മീഡിയ

ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ഗുജറാത്ത് ഹൈക്കോടതിയിലെ പ്യൂൺ പോസ്റ്റിനു വേണ്ടി നടത്തിയ പരീക്ഷയെഴുതാനാണ് അമ്മ ആറ് മാസം പ്രായമായ കുഞ്ഞുമായി എത്തുന്നത്. എന്നാൽ പരീക്ഷാഹാളിൽ കടന്നാൽ പിന്നെ കുഞ്ഞിനെ ആരെ ഏൽപ്പിക്കും എന്ന ആശങ്കയായിരുന്നു ആ അമ്മയ്ക്കും. മിനുറ്റുകള്‍ക്കുള്ളിൽ പരീക്ഷയും തുടങ്ങും. ഈ കാഴ്ച കണ്ടു നിന്ന ദയാ ബേൻ എന്ന വനിതാ കോൺസ്റ്റബിളിനു മനസ്സിലായി, ഈ വിഷയം താൻ കൈകാര്യം ചെയ്യേണ്ടതാണ്. പിന്നെ മറുത്തൊന്നും ആലോചിച്ചില്ല. അവരുടെ അടുത്തെത്തി കുഞ്ഞിനെ വാങ്ങി, ‘നിങ്ങൾ പരീക്ഷയെഴുതിക്കോളു, കുഞ്ഞിനെ ഞാൻ നോക്കാം’. പരീക്ഷ തീരുന്നതുവരെ ‘പൊലീസ് ആന്റി’യെ തെട്ടുനോക്കിയും, ഉമ്മ കൊടുത്തും കുഞ്ഞ് ഹാപ്പിയായി ഇരുന്നു.ഈ ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹമ്മദാബാദ് പൊലീസാണ് വനിതാ കോൺസ്റ്റബിളിന്റെയും കുഞ്ഞിന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ഡ്യൂട്ടിയോടൊപ്പം കുഞ്ഞിനെയും സംരക്ഷിച്ച പൊലീസുകാരിക്ക് അഭിനന്ദനമറിയിക്കുകയാണ് സോഷ്യൽ മീഡിയ. പേരു പോലെ ദയയുള്ള പെരുമാറ്റമെന്നും ഇങ്ങനെയുള്ളവരാണ് നാടിന് അഭിമാനമെന്നും കമന്റുകൾ പറയുന്നു.

Also Read: ‘ഒരു തംപ്‌സ് അപ്’ വരുത്തിയ വിന; കര്‍ഷകന് നഷ്ടമായത് 60 ലക്ഷം രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News