വിവാഹം കഴിക്കാൻ വിസമ്മതിച്ചു; യുവാവിന്റെ ജനനേന്ദ്രീയം മുറിച്ച് മാറ്റി യുവതി

ബിഹാറില്‍ യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുനീക്കി. സരണ്‍ ജില്ലയിലാണ് സംഭവം. 26കാരിയായ വനിതാ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്ന യുവാവ് വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ആക്രമിച്ചതെന്ന് യുവതി മൊഴി നല്‍കി. ജൂലൈ ഒന്നിന് ഛപ്രയിലെ രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കാമുകന്‍ എത്തിയിരുന്നില്ല.

Also Read: എല്ലാ മാസവും മന്ത്രിതലത്തിൽ പകർച്ചവ്യാധി വ്യാപനം വിലയിരുത്തുന്നുണ്ട്; ശാസ്ത്രീയമായ ഇടപെടലിലൂടെ മഞ്ഞപ്പിത്ത വ്യാപനവും തടയാനായി: മന്ത്രി വീണാ ജോർജ്

പിന്നീട് യുവതി ജോലി ചെയ്യുന്ന ക്ലിനിക്കിലേക്ക് ഇയാളെ വിളിച്ചുവരുത്തുകയും മരുന്ന് കുത്തിവച്ച് ബോധംകെടുത്തിയ ശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റുകയുമായിരുന്നു. ഇയാളെ പട്‌നയിലേക്ക് ആശുപത്രിയിലേക്ക് മാറ്റി. നേരത്തേ രണ്ട് തവണ സുഹൃത്തിന്റെ പ്രേരണയാല്‍ ഗര്‍ഭഛിദ്രം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

Also Read: കുര്‍ബാന തര്‍ക്കം; നാളെ മുതല്‍ ഏകീകൃതകുര്‍ബാന നടപ്പാക്കണമെന്നാവര്‍ത്തിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News