കാസർകോഡ് ബേഡകത്ത് തമിഴ്നാട് സ്വദേശി തിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

KASARGOD

കാസർകോഡ് ബേഡകത്ത് തമിഴ്നാട് സ്വദേശി തിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ബേഡകം മണ്ണടുക്കയിൽ പലചരക്ക് കട നടത്തിയിരുന്ന രമിതയാണ് മരിച്ചത്. മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒരാഴ്ച മുമ്പാണ് യുവതിയെ കടയിൽ വെച്ച് തീ കൊളുത്തിയത്. സംഭവത്തിൽ തമിഴ്നാട് സ്വദേശി രാമമൃതത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ച് ശല്യം ചെയ്യുന്നതിനെതിരെ പോലീസിൽ പരാതി നൽകിയതിന്‍റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.

യുവതിയുടെ പലചരക്ക് കടയുടെ അടുത്ത മുറിയിൽ ഫർണിച്ചർ കട നടത്തിയിരുന്ന ആളാണ് രാമാമൃതം. ഈ മാസം എട്ടിന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. രാമമൃതം പതിവായി മദ്യപിച്ചെത്തി ശല്യം ചെയ്യുന്നതിനെതിരെ യുവതി ബേഡകം പോലീസിൽ പരാതി നൽകിയിരുന്നു.

ALSO READ; ഫറോക്കിൽ 15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതികളായ വിദ്യാർഥികൾ ഇന്ന് ജുവനൈൽ ബോർഡിനു മുൻപാകെ ഹാജരാകും

തുടർന്ന് പോലീസ് സ്ഥലത്തെത്തി രാമാമൃതത്തോട് കട മുറി ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിൽ കടയിലെത്തിയ രാമാമൃതം യുവതിയുടെ ശരീരത്തിൽ തിന്നർ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആദ്യം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ ക‍ഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News