ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ച കുത്തേറ്റ വയോധിക മരിച്ചു

ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ച കുത്തേറ്റ വയോധിക മരിച്ചു. അൻപതേക്കർ പനച്ചിക്കമുക്കത്തിൽ എം എൻ തുളസി (85) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇവർക്ക് പെരുന്തേനീച്ചക്കുത്തേറ്റത്. വീടിന് സമീപം ഉണ്ടായിരുന്ന തേനീച്ചക്കൂട് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു. വീട്ടിലെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു തുളസിയെ തേനീച്ചക്കൂട്ടം ആക്രമിച്ചു. ഇതേ സമയം വീട്ടിൽ ഉണ്ടായിരുന്ന കൊച്ചുമക്കൾക്കും കുത്തേറ്റു.

Also Read: കെ സുരേന്ദ്രന്റെ നുണപ്രചാരണം; ‘കോൺസെൻട്രേഷൻ സെന്റർ’ എന്ന് വിളിച്ചത് കൊല്ലത്തെ ട്രാൻസിറ്റ് ഹോമിനെ

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തേനി മെഡിക്കൽ കോളേജിൽ രാത്രിയോടു കൂടിയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം തേനി മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

Also Read: വന്യമൃഗ ആക്രമം: ഉന്നതാധികാര സമിതി ഉദ്യോഗസ്ഥ യോഗം വിളിച്ചുവെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News