വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കവേ അപകടം: ട്രെയിനിനടിയിൽപ്പെട്ട് യുവതി മരിച്ചു

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് യുവതി മരിച്ചു. കൊല്ലം സ്വദേശി ചിപ്പി (35) ആണ് മരിച്ചത്. പുലർച്ചെയുള്ള വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കവേയാണ് അപകടമുണ്ടായത്. ട്രെയിൻ എടുത്തു തുടങ്ങിയതിനുശേഷം അതിലേക്ക് ഓടിക്കയറാൻ ശ്രമിച്ചപ്പോഴാണ് ചിപ്പി ട്രെയിനിനടിയിൽപ്പെട്ടത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടം മൂലം ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

ALSO READ: കന്യാകുമാരിയിൽ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

അതേസമയം, തിരുവനന്തപുരം അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ചു കൊലപ്പെടുത്തി. അമ്പൂരി സ്വദേശി തോമസ് എബ്രഹാം ആണ് മരിച്ചത്. മകൻ ഷൈനു തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകൻറെ വിവാഹ വാർഷിക ആഘോഷത്തിനിട യിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അമ്പൂരി കുരുവിക്കോണം ഇടിയൻ കോളം കല്ലൂർ ഹൗസിൽ കഴിഞ്ഞദിവസം രാത്രി 11 മണിയോടുകൂടിയാണ് സംഭവം ഉണ്ടായത്. തോമസ് എബ്രഹാമിന്റെ മകൻ ഷൈനുവിന്റെ വിവാഹ വാർഷികം ആയിരുന്നു ഇന്നലെ. ആഘോഷത്തിന്റെ ഭാഗമായി മദ്യ സൽക്കാരവും നടന്നു. ആഘോഷ പരിപാടികൾക്ക് ശേഷം മദ്യ ലഹരിയിലായിരുന്ന ഷൈനുവും ഭാര്യയും തമ്മിൽ ഉണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here