ഡേറ്റിന് പോയ യുവതി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം, ബില്ല് കണ്ട് ഞെട്ടിയ കാമുകന്‍ ബാത്ത്‌റൂമില്‍ പോകാനെന്നും പറഞ്ഞ് മുങ്ങി

ഡേറ്റിന് പോയ യുവതി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം കഴിച്ചതോടെ യുവാവ് റെസ്റ്റോറന്റില്‍ നിന്നും മുങ്ങി. യുവതി റെസ്റ്റോറന്റില്‍ കയറി അനേകം ഭക്ഷണസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും അവസാനം 15000 രൂപ ബില്ല് വരികയുമായിരുന്നു. ഇതോടെ കാമുകന്‍ റെസ്റ്റ്‌റൂമില്‍ പോകുന്നു എന്നും പറഞ്ഞ് അവിടെ നിന്നും മുങ്ങുകയായിരുന്നു.

റെസ്റ്റോറന്റില്‍ യുവതി 48 ഓയിസ്റ്റര്‍ ഓര്‍ഡര്‍ ചെയ്തു. അത് കഴിച്ചു കഴിഞ്ഞ യുവതി ലെമണ്‍ ഡ്രോപ്പ് മാര്‍ട്ടിനിയും ക്രാബ് കേക്കും ഉരുളക്കിഴങ്ങും ഓര്‍ഡര്‍ ചെയ്തു. അതോടെ കാമുകന്‍ ആകെ അസ്വസ്ഥനാവുകയായിരുന്നു. ടിക്ടോക്ക് യൂസറായ @equanaaa -യാണ് കാമുകനൊപ്പം ഡേറ്റിന് പോയത്.

Also Read : പെരുമ്പാവൂരിൽ രണ്ടര വയസ്സുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

ഇതോടെ യുവതി എന്താണ് ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് എന്നായി കാമുകന്റെ ചോദ്യം. നിങ്ങളെന്നെ പുറത്തുപോകാന്‍ ക്ഷണിച്ചുവെന്നും ഞാനവിടെ എന്റെ ഭക്ഷണം ആസ്വദിക്കുന്നു എന്നുമാണ് കാമുകന്റെ ചോദ്യത്തിന് കാമുകി നല്‍കിയ മറുപടി. തുടര്‍ന്ന് ബില്ല് വന്നതിന് പിന്നാലെ യുവാവ് താന്‍ റെസ്റ്റ്‌റൂമില്‍ പോവുകയാണ് എന്നും പറഞ്ഞ് മുങ്ങുകയായിരുന്നു.

ശേഷം കാമുകനെ കാണാതായതോടെ കാമുകി യുവാവിന് മെസ്സേജ് അയക്കുകയായിരുന്നു.ഇരുവരും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടും യുവതി പങ്കുവെച്ചു. താന്‍ കുറച്ച് ഡ്രിങ്ക്‌സ് കഴിക്കാമെന്നേ പ്രതീക്ഷിച്ചുള്ളൂ. പക്ഷേ, യുവതി അവിടുത്തെ ഭക്ഷണം മൊത്തം ഓര്‍ഡര്‍ ചെയ്തു എന്നായിരുന്നു യുവാവിന്റെ പരാതി.

Also Read : പള്ളിയില്‍ നിന്ന് ചന്ദനം മുറിച്ച് കടത്താന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി

അയാള്‍ കഴിച്ചത് ഒരു ഡ്രിങ്ക് മാത്രമായിരുന്നു.താന്‍ കഴിച്ച ഡ്രിങ്കിന്റെ പൈസ താന്‍ തരാം എന്നും യുവാവ് പറയുന്നുണ്ട്. ഇരുവരും തെരഞ്ഞെടുത്തത് അറ്റ്‌ലാന്റയിലെ ഫോണ്ടൈന്റെ ഓയ്സ്റ്റര്‍ ഹൗസാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News