മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച് യുവതി; ഒടുവിൽ സംഭവിച്ചത്

തെലങ്കാനയിലെ ഹൈദരാബാദിൽ മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച യുവതിയെ പിടികൂടി. പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണ് യുവതിയെ പിടികൂടിയത്. ഞെട്ടിക്കുന്ന സംഭവം നടന്നത് ഹൈദരാബാദിന് സമീപത്തെ ശങ്കർപള്ളിയിലാണ്. സംഭവത്തിന്റെ ദ്രിസഖ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലാണ്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. റെയിൽവേ ഉദ്യോഗസ്ഥരും പൊലീസും ശങ്കർ പള്ളിയിൽ റെയിൽവേ ട്രാക്കിലൂടെ ഒരു കാർ നല്ല വേഗതയിൽ ഓടിച്ചുപോകുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയത്. ആ സമയം നിരവധി ട്രെയിനുകൾ ആ സ്ഥലത്ത് കൂടെ സർവീസ് നടത്താൻ ഉണ്ടായിരുന്നു. അത് ഉദ്യോഗസ്ഥരെ കൂടുതൽ ആശങ്കയിലാക്കി.

Also read: യാത്രക്കാർക്ക് ഇത് സന്തോഷവാർത്ത; തിരക്കുള്ള സമയമങ്ങളിൽ കൂടുതൽ അന്ത്യോദയ തീവണ്ടികൾ ഓടിക്കുമെന്ന് റെയിൽവേ

ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് കാർ നിർത്തിച്ച് ട്രാക്കിൽ നിന്ന് മാറ്റാൻ ശ്രമം നടത്തിയെങ്കിലും അത് ഫലം കണ്ടില്ല. ആ സമയത്താണ് കാർ ഓടിച്ചത് സ്ത്രീയാണെന്ന് ഉദ്യോഗസ്ഥർക്ക് മനസിലാകുന്നത്. ഇതിനിടെ താൽക്കാലികമായി അതുവഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവെയ്ക്കുകയായിരുന്നു. ഒടുവിൽ വഴിതടഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥർ കാർ നിറുത്തിക്കുകയായിരുന്നു.

അതിനിടെ കാർ മാറ്റാൻ ശ്രമിക്കവേ നിയന്ത്രണം വിട്ട് അടുത്തുള്ള മരത്തിൽ ഇടിച്ചു. അപകടത്തിൽ കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മദ്യലഹരിയിൽ അപകടകരമായി കാർ ഓടിച്ചതിനും റെയിൽവേ ട്രാക്കിൽ അതിക്രമിച്ചുകയറി സർവീസുകൾ തടസപ്പെടുത്തിയതിനും വസ്തുവകൾക്ക് നാശംവരുത്തിയതിനും യുവതിക്കെതിരെ കേസെടുക്കുമെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News