ഭർത്താവിന് കുംഭമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല; വീഡിയോ കാളിനിടെ ഫോൺ വെള്ളത്തിൽ മുക്കി ‘വിർച്വൽ സ്നാനം’ സാധ്യമാക്കി ഭാര്യ – വീഡിയോ

MAHA KUMBH MELA VIRAL VIDEO

60 കോടിയിലധികം ആളുകളാണ് മഹാകുംഭ മേളയിൽ ഗംഗയിൽ മുങ്ങി ‘പാപങ്ങൾ കഴുകി’ കളയാനായി എത്തിയത്. ഏറെ പേർക്ക് പങ്കെടുക്കാൻ ആഗ്രഹമുണ്ടായിട്ടും ഏതാണ് കഴിഞ്ഞില്ല എന്ന സങ്കടവും ബാക്കി. എന്നാൽ മഹാ കുംഭമേളയിൽ പങ്കെടുക്കാൻ ക‍ഴിയാതിരുന്ന ഭർത്താവിന് ‘വിർച്വൽ സ്നാനം’ സാധ്യമാക്കിയ ഭാര്യയുടെ നടപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഭർത്താവില്ലാതെ പുണ്യസ്നാന ചടങ്ങിൽ പങ്കെടുത്ത സ്ത്രീ ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്ത ശേഷം ഫോണ്‍ വെള്ളത്തില്‍ നിരവധി തവണ മുക്കിയാണ് ആചാരത്തിന്റെ ഭാഗമാക്കിയത്.

ആരോ വിഡിയോ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഇത് വൈറലാവുകയിരുന്നു. നിരവധി പേരാണ് സംഭവത്തിൽ രസകരമായ കമൻറുകളും ട്രോളുകളുമായി എത്തിയത്. യുവതിയുടെ യുക്തിയെ ചോദ്യം ചെയ്ത് നിരവധിപേർ വിമർശനമുയർത്തുകയും ചെയ്തു. ഫോണ്‍ വെള്ളത്തില്‍ വീണിരുന്നെങ്കില്‍ ഭര്‍ത്താവിന് ‘മോക്ഷം’ ലഭിക്കുമായിരുന്നെന്നാണ് ഒരാൾ തമാശയായി കമന്‍റ് ചെയ്തതത്.

ALSO READ; നാടകീയ രം​ഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ദില്ലി നിയമസഭ; പ്രതിഷേധിച്ചതിന് ആം ആദ്മിയുടെ 22 എംഎൽഎമാരെ സസ്പെൻഡ് ചെയ്തു

ഓൺലൈനായി കുളിച്ച് അ‍വൻ തന്‍റെ പാപങ്ങൾ ക‍ഴുകിയെന്നാണ് മറ്റൊരു കമന്‍റ്. ഫെബ്രുവരി 26 ന് മഹാശിവരാത്രിയിൽ അവസാനിക്കുന്ന കുംഭമേളയിൽ ഈ വർഷം 63 കോടി ആളുകളാണ് പങ്കെടുത്തത്. കുംഭമേളയില്‍ നേരിട്ട് പങ്കെടുക്കാനാകാത്ത സാഹചര്യത്തില്‍ ചിലര്‍ അവരുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ ഗംഗയില്‍ മുക്കിയും പ്രതീകാത്മകമായി പേരുകള്‍ വിളിച്ച് ഗംഗാസ്‌നാനം നടത്തുകയും ചെയ്തിരുന്നു. പണം കൊടുത്താൽ, ഇത്തരം സേവനങ്ങൾ ചെയ്തു കൊടുക്കുന്നതും കാണാമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News