പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ ടിക്കറ്റ് റദ്ദാക്കി; മൂന്നു വര്‍ഷത്തെ പോരാട്ടം, ഐആര്‍സിടിസിക്ക് പിഴ

2021 ജനുവരി 13നാണ് ഹൗറ സ്‌പെഷ്യല്‍ ട്രെയിനായി കാത്തിനില്‍ക്കുകയായിരുന്നു ഖുര്‍ഷീദ് ബീഗം ഉള്‍പ്പെടെ നാലു പേര്‍. സെക്കന്തരാബാദില്‍ നിന്നും വിജയനഗരത്തേക്ക് നാലു പേര്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്തു. അതു എസി കോച്ചില്‍. 6470 രൂപയാണ് ഇതിനായി ചിലവാക്കിയത്. യാത്രാദിവസം ട്രെയിന്‍ എത്താന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ റെയില്‍വേയുടെ ഓട്ടോമേറ്റഡ് കോളില്‍ നിന്നും ബീഗത്തിന് ലഭിച്ചത് ടിക്കറ്റ് ക്യാന്‍സലായെന്ന വിവരമാണ്. കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും അത് പരാജയപ്പെട്ടു. പിന്നീട് 4589 രൂപ ചെലവാക്കി ബസിലാണ് അവര്‍ ലക്ഷ്യ സ്ഥാനത്തേക്ക് തിരിച്ചത്.

ALSO READ:  കുളത്തൂപ്പുഴ ക്ഷേത്രത്തിലെ ‘തിരുമക്കള്‍’ മീനുകളെ പിടികൂടി പാകം ചെയ്തു; മൂന്നു പേര്‍ അറസ്റ്റില്‍

പക്ഷേ ഈ അനീതിക്ക് എതിരെ പ്രതികരിക്കാതിരിക്കാന്‍ ബീഗത്തിന് കഴിഞ്ഞില്ല. ഹൈദരാബാദിലെ ജില്ലാ കണ്‍സ്യൂമര്‍ തര്‍ക്കപരിഹാര കമ്മീഷന് മുന്‍പാകെ അവര്‍ പരാതി നല്‍കി. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തുനില്‍ക്കേയാണ് ടിക്കറ്റ് ക്യാന്‍സലായതെന്ന് പരാതിയില്‍ പറഞ്ഞിരുന്നത് ശരിയാണെന്ന് കമ്മീഷന്‍ കണ്ടെത്തി. എന്നാല്‍ ടിക്കറ്റ് എന്തിന് റദ്ദാക്കിയെന്നതിന് റെയില്‍വേയ്ക്ക് ഉത്തരമില്ലായിരുന്നു. മാത്രമല്ല ടിക്കറ്റ് തുക റീഫണ്ട് ചെയ്തപ്പോള്‍ 470 രൂപ ഐആര്‍സിടിസി ഈടാക്കിയെന്നും കമ്മീഷന്‍ വിലയിരുത്തി. ഇതോടെ ഐആര്‍സിടിസിക്ക് 20000 രൂപ പിഴയമിട്ടു.

ALSO READ:  നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കാനൊരുങ്ങി ഹൈക്കോടതി

ടിക്കറ്റ് റദ്ദാക്കുമ്പോള്‍ റെയില്‍വേ ഈടാക്കുന്ന ക്യാന്‍സലേഷന്‍ ചാര്‍ജിനെതിരെ പലരും വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. അതും കണ്‍ഫേം ചെയ്യാത്ത ടിക്കറ്റിന് എന്തിന് ഇത്തരമൊരു തുക ഈടാക്കുന്നു എന്നതാണ് അംഗീകരിക്കാന്‍ കഴിയാത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News