
പത്തനംതിട്ട ഏനാത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏനാത്ത് ബിജീഷ് ഭവനത്തില്‍ ബിജീഷിന്റെ ഭാര്യ 32 കാരി ലിനുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉറങ്ങാന്‍ കിടന്ന യുവതിയെ രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്വാഭാവിക മരണമാണ് എന്നാണ് പോലീസിന്റെയും പ്രാഥമിക നിഗമനം. സംഭവത്തില്‍ ഇതുവരെയും ആരും ദുരൂഹത ആരോപിച്ചിട്ടില്ല.
ഇവര്‍ക്ക് രണ്ട് വയസ്സുള്ള കുട്ടിയുണ്ട്. സ്ഥലത്ത് പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സ്ഥലത്തെത്തിയ ഏനാത്ത് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളിലേക്ക് കടക്കുക എന്ന് ഏനാത്ത് പോലീസ് അറിയിച്ചു.
Also Read : ഓടുന്നതിനെ കത്തിക്ക് മുകളിൽ തെന്നി വീണു; കാസർഗോഡ് എട്ടു വയസുകാരന് ദാരുണാന്ത്യം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here