കോഴിക്കോട് മധ്യവയസ്ക കൊല്ലപ്പെട്ട നിലയിൽ; ഭർത്താവിനായി തെരച്ചിൽ

Woman Found Murdered in Kozhikode

കോഴിക്കോട് പൊയിൽക്കാവിൽ സ്ത്രീയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൊയിൽക്കാവ് പാറക്കൽതാഴെ കുട്ടികൃഷ്‌ണൻ്റെ ഭാര്യ സുധയാണ് കൊല്ലപ്പെട്ടത്. 55 വയസായിരുന്നു.

ഭർത്താവ് കുട്ടികൃഷ്ണനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകം നടക്കുമ്പോൾ സുധയും ഭർത്താവ് കുട്ടികൃഷ്ണനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

തൊഴിലുറപ്പ് തൊഴിലാളിയാണ് കൊലപ്പെട്ട സുധ. രാവിലെ ജോലിക്ക് എത്താത്തതിനെ തുടർന്ന് ഒപ്പം ജോലി ചെയ്യുന്നവർ സുധയെ അന്വേഷിച്ച് എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മുറിക്കുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. നിർമ്മാണം പുരോഗമിക്കുന്ന വീടിനോട് ചേർന്ന് താത്കാലികമായി നിർമിച്ച ഷെഡിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

ALSO READ: ‘വീര്യം കുറഞ്ഞ മദ്യം സുലഭമാക്കാനുള്ള നീക്കം മദ്യപരെ സൃഷ്ടിക്കുന്നത്’; സതീശൻ സർക്കാരിൻ്റെ മദ്യനയത്തിനെതിരെ കെ സി ബി സി

അതേസമയം സുധയുടെ കഴുത്തിന് പിന്നിലായി കൊടുവാൾ ഉപയോഗിച്ചാണ് വെട്ടിയത്. കുട്ടികൃഷ്ണൻ തന്റെ മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. റൂറൽ എസ് പി മെറിൻ ജോസഫ് വീട്ടിലെത്തി. കൊയിലാണ്ടി പൊലീസിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News