സ്വന്തം നെറ്റിയില്‍ ഭര്‍ത്താവിന്റെ പേര് പച്ചകുത്തി ഭാര്യ; വീഡിയോ വൈറല്‍

ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നത് ഇപ്പോള്‍ സ്വാഭാവികമാണ്. കൈകളിലും കാലിലുമെല്ലാം ടാറ്റൂ ചെയ്യുന്നത് ഇപ്പോള്‍ ട്രെന്‍ഡായി മാറിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് സ്വന്തം നെറ്റിയില്‍ ഭര്‍ത്താവിന്റെ പേര് പച്ചകുത്തുന്ന വീഡിയോയാണ്. ബംഗളൂരുവിലെ യുവതി ഭര്‍ത്താവിന്റെ പേരായ ‘സതീഷ്’ എന്നാണ് നെറ്റിയില്‍ പച്ച കുത്തുന്നത്.

ബംഗളൂരുവിലെ കിംഗ് മേക്കര്‍ ടാറ്റൂ സ്റ്റുഡിയോയിലായിരുന്നു സംഭവം. ടാറ്റൂ സ്റ്റുഡിയോ തന്നെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. വീഡിയോ ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here